Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസീ​കാ ബാ​ഡ്മി​ന്റ​ൺ...

സീ​കാ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ജൂൺ 12ന്

text_fields
bookmark_border
സീ​കാ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ജൂൺ 12ന്
cancel
camera_alt

സീ​കാ സംഘടിപ്പിക്കുന്ന ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റിന്റെ പോസ്റ്റർ പ്രകാശനചടങ്ങിൽനിന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ അ​ടൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് അ​ടൂ​ർ ഖ​ത്ത​ർ അ​ലും​നി (സീ​കാ) ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാ​മ​ത് എ.​സി.​ഇ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ൺ 12 വെ​ള്ളി​യാ​ഴ്ച വു​ഖൈ​ർ ആ​ൽ​ഫ കേം​ബ്രി​ഡ്ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് ടൂ​ർ​ണ​മെ​ന്റ് ആ​രം​ഭി​ക്കും. 98.6 എ​ഫ്.​എം റേ​ഡി​യോ മ​ല​യാ​ളം ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​ലി​യോ​ൺ സൊ​ല്യൂ​ഷ​ൻ​സ് ജി.​എം ശെ​ൽ​വ കു​മാ​ര​ൻ അ​ലു​മ്നി പ്ര​സി​ഡ​ന്റ് റി​ജോ റോ​യി എ​ന്നി​വ​ർ ചേർന്ന് ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ്മാ​ർ അ​ഷ്‌​റ​ഫ്, പ്ര​ശാ​ന്ത് മാ​ത്യു, ശ്രീ​നാ​ഥ് പ​റ​മ്പ​ത്ത്, ഖ​ത്ത​ർ ബാ​ഡ്മി​ന്റ​ൺ അ​പ​ക്സ് ബോ​ഡി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ‌നി​ജോ അ​ല​ക്സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ജൂ​ൺ 10ന് ​മു​മ്പാ​യി പ്ലേ ​ബ​ഡി അ​പ്ലി​ക്കേ​ഷ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 33939524, 31107243 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton tournamentgulfqatar​
News Summary - SICA badminton tournament on June 12
Next Story