ശ്യാം കൃഷ്ണ ദേശീയപുരസ്കാരം ഏറ്റുവാങ്ങി
text_fieldsഎം.എസ്. ശ്യാം കൃഷ്ണ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവിയിൽനിന്ന് ഐ.സി.ടി അവാർഡ് ഏറ്റുവാങ്ങുന്നു
ദോഹ: വിദ്യാഭ്യാസമേഖലയിൽ വിവരസാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന അധ്യാപകർക്കുള്ള എൻ.സി.ഇആർ.ടിയുടെ 2018-19 വർഷത്തെ നാഷനൽ ഐ.സി.ടി അവാർഡ് നേടിയ ദോഹ ശാന്തിനികേതൻ സ്കൂൾ അധ്യാപകൻ ശ്യാം കൃഷ്ണ പുരസ്കാരം ഏറ്റുവാങ്ങി. ന്യൂഡൽഹി ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഐ.സി.ടി വിഭാഗം മേധാവിയാണ് എം.എസ്. ശ്യാം കൃഷ്ണ. സ്കൂളിലെ പാഠ്യമേഖലയിൽ വിവരസാങ്കേതിക വിദ്യയെ മികച്ച രീതിയിൽ നടപ്പാക്കിയാണ് ദോഹയിൽനിന്നുള്ള അധ്യാപകൻ നേട്ടം സ്വന്തമാക്കിയത്. ദേശീയതലത്തിലെ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ സഹപ്രവർത്തകനെ ശാന്തിനികേതൻ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, സ്റ്റാഫ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

