Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightട്ര​യ​ൽ റ​ണ്ണു​മാ​യി...

ട്ര​യ​ൽ റ​ണ്ണു​മാ​യി ഷ​ട്ടി​ൽ ബ​സു​ക​ൾ

text_fields
bookmark_border
ട്ര​യ​ൽ റ​ണ്ണു​മാ​യി ഷ​ട്ടി​ൽ ബ​സു​ക​ൾ
cancel


ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​നു​ള്ള കാ​ണി​ക​ളു​ടെ സ​ഞ്ചാ​രം എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്കി​ട​യി​ലെ ഷ​ട്ടി​ൽ സ​ർ​വി​സ് ബ​സു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു​വ​രെ​യാ​യി​രു​ന്നു സ്റ്റേ​ഡി​യ​ങ്ങ​ളും വി​വി​ധ മെ​​ട്രോ സ്റ്റേ​ഷ​നു​ക​ളും ബ​ന്ധി​പ്പി​ച്ച് ഷ​ട്ടി​ൽ ബ​സു​ക​ളു​ടെ ട്ര​യ​ൽ റ​ൺ ന​ട​ന്ന​ത്.

അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യം, അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യം, അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യം, ലു​സൈ​ൽ മെ​ട്രോ ബ​സ് ഹ​ബ്, അ​ൽ വ​ക്റ മെ​ട്രോ ബ​സ് സ്റ്റേ​ഷ​ൻ, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി മെ​ട്രോ ബ​സ് സ്റ്റേ​ഷ​ൻ എ​ന്നീ പോ​യ​ന്റു​ക​ളി​ൽ​നി​ന്നാ​ണ് ഷ​ട്ടി​ൽ ബ​സു​ക​ൾ ഓ​ടി​യ​ത്. ജ​നു​വ​രി 12ന് ​കി​ക്കോ​ഫ് കു​റി​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ൽ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കും സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ​നി​ന്ന് സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കും കാ​ണി​ക​ളു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ് ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സു​ക​ൾ. ഗ്രൂ​പ് റൗ​ണ്ടി​ൽ ഒ​രു ദി​വ​സം നാ​ല് മ​ത്സ​ര​ങ്ങ​ൾ വ​രെ ന​ട​ക്കു​മ്പോ​ൾ ഒ​ന്നി​ലേ​റെ സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക് കാ​ണി​ക​ളു​ടെ യാ​ത്ര​ക്ക് ഷ​ട്ടി​ൽ സ​ർ​വി​സ് പ്ര​ധാ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Cup
News Summary - Shuttle buses with trial run
Next Story