ശൂറാ കൗൺസിൽ സ്പീക്കർ യു.എ.ഇ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബിയിലെത്തിയ ഖത്തർ ശൂറാ കൗൺസിൽ പ്രസിഡന്റ് ഹസൻബിൻ അബ്ദുല്ല അൽ ഗാനിമിനെ സ്വീകരിക്കുന്ന യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
ദോഹ: ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻബിൻ അബ്ദുല്ല അൽ ഗാനിം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
അബൂദബി സന്ദർശനത്തിനെത്തിയ ശൂറാ കൗൺസിൽ സ്പീക്കർക്കും ഉന്നത സംഘത്തിനും പ്രസിഡൻറിന്റെ കൊട്ടാരത്തിൽ ഹൃദ്യമായ വരവേൽപായിരുന്നു ഒരുക്കിയത്. കൂടിക്കാഴ്ചയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തറിലെ ജനതക്കും യു.എ.ഇ പ്രസിഡൻറ് ആശംസ നേർന്നു.
ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിലും ഊഷ്മളമായ ബന്ധത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സ്പീക്കറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.

