Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൂറാ കൗൺസിൽ യോഗം

text_fields
bookmark_border
ഖത്തർ സായുധ സേനയുടെ ഹെലികോപ്ടർ അപകടത്തിൽ രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു
ശൂറാ കൗൺസിൽ യോഗം
cancel
camera_alt

ശൂ​റാ കൗ​ൺ​സി​ൽ യോ​ഗം സ്പീ​ക്ക​ർ ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നി​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​പ്പോ​ൾ

ദോഹ: അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും പാലിച്ച് ഇറാൻ ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഖത്തർ ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച കൗൺസിൽ, പ്രാദേശിക സ്ഥിരത നിലനിർത്താൻ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചു.

ഖത്തറിനും അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു. തമീം ബിൻ ഹമദ് ഹാളിൽ നടന്ന പ്രതിവാര ശൂറാ കൗൺസിലിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ സമുദ്രപരിധിയിൽ ഖത്തർ സായുധ സേനയുടെ ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഖത്തർ സായുധ സേനാംഗങ്ങൾ, ഖത്തർ -തുർക്കിയ സംയുക്ത സേനാംഗങ്ങൾ, സിവിൽ സഹകാരികൾ എന്നിവരുടെ കുടുംബാംഗങ്ങളെ കൗൺസിൽ അനുശോചനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shura Council meeting
Next Story