Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൂറാ കൗൺസിൽ...

ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​: സ്ഥാനാർഥികളും വോട്ടർമാരുമായി ശ്രദ്ധേയ സ്​ത്രീസാന്നിധ്യം

text_fields
bookmark_border
ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​: സ്ഥാനാർഥികളും വോട്ടർമാരുമായി ശ്രദ്ധേയ സ്​ത്രീസാന്നിധ്യം
cancel
camera_alt

ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​ നടപടികളുടെ ഭാഗമായി വോട്ടു ചേർക്കാനെത്തിയ സ്​ത്രീകൾ

ദോഹ: ഒക്​ടോബറിൽ നടക്കാനിരിക്കുന്ന ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിലെ സ്​ത്രീ പ്രാതിനിധ്യം ശ്രദ്ധേയമാകുന്നു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് വോട്ടർമാരായും സ്ഥാനാർഥികളായും നിരവധി വനിതകളാണ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ തുറകളിലെയും പ്രത്യേകിച്ച് രാജ്യ പുരോഗതിയുടെയും വികസനത്തിെൻറയും നട്ടെല്ലായ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ തങ്ങളുടെ വ്യക്തമായ പങ്കാളിത്തം അടയാളപ്പെടുത്തുന്നതിലെ പ്രാധാന്യത്തെയാണ് സ്​ത്രീ പങ്കാളിത്തം വ്യക്തമാക്കുന്നത്. സ്​ത്രീ ശാക്തീകരണ രംഗത്തും സാധ്യമാകുന്ന എല്ലാ ഇടങ്ങളിലും സ്​ത്രീകൾക്ക് അർഹമായ പങ്കാളിത്തം നൽകുന്നതിലും മേഖലയിൽ ഒരുപിടി മുന്നിലാണ് ഖത്തറെന്ന്​ ഒരിക്കൽകൂടി ശരിവെക്കുന്നതാണ്​ ​ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​​.

എല്ലാ മേഖലകളിലും പുരുഷന്മാർക്ക് തുല്യമായ പങ്കാളിത്തം നൽകുന്നതിലും ഉന്നത സ്ഥാനങ്ങളിലടക്കം സ്​ത്രീകളെ നിയോഗിക്കുന്നതിലും ഖത്തർ മുമ്പന്തിയിലാണെന്ന് പ്രാദേശിക പത്രമായ അൽറായക്ക് നൽകിയ വിശദീകരണത്തിൽ ഖത്തരി വനിത വ്യക്തമാക്കി. ശൂറാ കൗൺസിലിെൻറ മുൻ പതിപ്പിലും സ്​ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കൂടാതെ സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കും നിരവധി സ്​ത്രീകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജനാധിപത്യ രീതിയിൽ നടക്കാനിരിക്കുന്ന പ്രഥമ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിലെ സ്​ത്രീ പങ്കാളിത്തം വനിതകളുടെ പ്രഫഷനൽ കരിയർ രംഗത്ത് വലിയ സ്വാധീനം ചെലുത്തുമെന്നും വനിതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർണായക സാന്നിധ്യമാകുമെന്നും ഖത്തറിലെ നിയമജ്ഞയായ മുന അൽ മുതവ്വ പറയുന്നു.

സ്​ത്രീ ശാക്തീകരണമേഖയിൽ സർക്കാറിന് വ്യക്തമായ പദ്ധതിയുണ്ടെന്നതിന് തെളിവാണിതെന്നും മേഖലയിൽ സ്​ത്രീ ശാക്തീകരണ രംഗത്ത് ഖത്തർ വളരെ മുമ്പന്തിയിലാണെന്നും മുന അൽ മുതവ്വ വ്യക്തമാക്കി. ശൂറാ കൗൺസിലിലെ സ്​ത്രീ പ്രാതിനിധ്യവും പങ്കാളിത്തവും സ്​ത്രീ-കുടുംബ പ്രശ്നങ്ങളുന്നയിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും നിർണായക പങ്കുവഹിക്കുമെന്ന് കരിയർ ഡെവലപ്മെൻറ് മേഖലയിലെ പരിചയ സമ്പന്നയായ ഡോ. മുന ഉമൈർ അൽ നുഐമി പറയുന്നു. ഉയർന്ന പദവികളിലെ സ്​ത്രീ നിയമനങ്ങൾ ഏറെ വിജയകരമായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞതാണെന്നും എല്ലാ മേഖലകളിലും സ്​ത്രീകൾക്ക് തുല്യ പദവി നൽകുന്ന ഖത്തർ സ്​ത്രീ ശാക്തീകരണ രംഗത്ത് പ്രത്യേക പ്രശംസ അർഹിക്കുന്നതായും ഡോ. മുന അൽ നുഐമി പറഞ്ഞു. വലിയ ഉത്തരവാദിത്തങ്ങളിൽ തങ്ങളുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്നതിൽ രാജ്യത്തെ സ്​ത്രീജനങ്ങൾ അവബോധവമുള്ളവരാണെന്ന് തെളിയിക്കുന്നതാണ് ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പ്രാഥമിക പട്ടികയിലെ 29 വനിതകളുടെ സാന്നിധ്യമെന്നാണ്​ ശഫല്ലഹ് സെൻററിലെ ഫാമിലി സപ്പോർട്ട് വിഭാഗം മേധാവിയായ ഹുദ അൽ മുഗൈസിബി​‍െൻറ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shura Council Election
News Summary - Shura Council Election: Notable presence of women candidates and voters
Next Story