ശ്രേയാ ഘോഷാൽ ഖത്തറിലെത്തുന്നു
text_fieldsശ്രേയാ ഘോഷാൽ
ദോഹ: മധുരമുള്ള ശബ്ദവുമായി മലയാളവും ഹിന്ദിയും ഉറുദുവും ഉൾപ്പെടെ ഒരു ഡസനിലേറെ ഭാഷകളിൽ ഹിറ്റുകൾ സമ്മാനിച്ച അനുഗ്രഹീത ഗായിക ശ്രേയാ ഘോഷാൽ ഖത്തറിലെത്തുന്നു. ‘ആൾ ഹാർട്സ് ടൂറിന്റെ’ ഭാഗമായി ഖത്തറിലെത്തുന്ന പാൻ ഇന്ത്യൻ ഗായിക ഒക്ടോബർ 17ന് ക്യൂ.എൻ.സി.സിയിൽ പാടിത്തിമിർക്കും. ഖത്തർ കലണ്ടർ നേതൃത്വത്തിലാണ് ആൾ ഹാർട്സ് ടൂറിന് വേദിയൊരുക്കുന്നത്.
മികച്ച ഗായികക്കുള്ള ദേശീയ അവാർഡുകൾ അഞ്ചുതവണ സ്വന്തമാക്കിയ ശ്രേയ 20ഓളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 17 വ്യാഴാഴ്ച രാത്രി ഒമ്പത് മണി മുതലാണ് ഷോ ആരംഭിക്കുന്നത്. പരിപാടിയുടെ ടൂറിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്. ക്യൂ ടിക്കറ്റ്സ് വഴിയാണ് ടിക്കറ്റ് വിൽപന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

