Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ്രസ്വകാല ഹജ്ജ്: വിദേശ...

ഹ്രസ്വകാല ഹജ്ജ്: വിദേശ ഇന്ത്യക്കാർക്ക് ക്വാട്ട വേണം -ഐ.സി.എഫ്

text_fields
bookmark_border
https://www.madhyamam.com/tags/hajj
cancel

ദോഹ: കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ വിദേശ ഇന്ത്യക്കാർക്കായി (എൻ.ആർ.ഐ) ക്വാട്ട ഏർപ്പെടുത്തണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ഈ പദ്ധതി കൂടുതൽ സൗകര്യപ്രദമാവും. സാധാരണ ഹജ്ജ് പാക്കേജുകൾക്ക് കൂടുതൽ ദിവസം ആവശ്യമായി വരുമ്പോൾ ഷോർട്ട് പാക്കേജ് നിരവധി തീർഥാടകർക്ക് സൗകര്യപ്രദമായ അവസരമാണ് ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ടാ സംവിധാനങ്ങളും പ്രാദേശിക ചട്ടങ്ങളും കാരണം ഇന്ത്യൻ പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്ന് ഹജ്ജ് നിർവഹിക്കാൻ സാധിക്കുന്നില്ല.

അതിനാൽ അവർ ഇന്ത്യ വഴിയാണ് ഹജ്ജ് യാത്ര നടത്തേണ്ടിവരുന്നത്. ദീർഘകാല ഹജ്ജ് പാക്കേജുകൾ ഇത്തരമാളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഈ വിഭാഗത്തിലെ സീറ്റുകളിൽ 50 ശതമാനം വരെ അർഹരായ പ്രവാസി അപേക്ഷകർക്കായി സംവരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഐ.സി.എഫ് കത്തയച്ചിട്ടുണ്ട്. യോഗത്തിൽ ഐ.സി.എഫ് നേതാക്കളായ നിസാർ സഖാഫി, അബ്ദുൽ അസീസ് സഖാഫി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icfQatar Newshajj
News Summary - Short-term Hajj: Quota needed for overseas Indians - ICF
Next Story