ദോഹ: തമീം അൽ മജ്ദ് ലോഗോ നിയമവിരുദ്ധമായി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനെ തുടർന്ന് 22 കച്ചവട കേന്ദ്രങ്ങൾക്കെതിരെ സാമ്പത്തിക വാണിജ്യ മന്ത്രാലയം നോട്ടീസ് നൽകി. ടീ ഷർട്ടുകൾ, സ്വർണ നെക്ലസുകൾ, സുഗന്ധ ദ്രവ്യങ്ങൾ, കപ്പുകൾ, സ്റ്റേഷനറി ഉൽപന്നങ്ങൾ, മരം കൊണ്ട് നിർമ്മിച്ച പെട്ടികൾ തുടങ്ങിയവയിൽ തമീം അൽ മജ്ദ് സ്റ്റിക്കറും ലോഗോയും നിയമവിരുദ്ധമായി പതിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.
ദേശീയ ചിഹ്നങ്ങളെയും വ്യക്തികളെയും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ച ഉത്തരവ് കച്ചവട സ്ഥാപനങ്ങൾ ലംഘിച്ചതായി മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികൾ വ്യക്തമാക്കി. കൂടാതെ േട്രഡ്മാർക്ക്, കൊമേഴ്സ്യൽ ഡാറ്റ, േട്രഡ് നെയിം, ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്, െപ്രാഡക്ഷൻ സാംപിൾസ് തുടങ്ങിയവ സംബന്ധിച്ചുള്ള നിയമത്തിലും കച്ചവട സ്ഥാപനങ്ങൾ ലംഘനം നടത്തിയിട്ടുണ്ട്. കോപിറൈറ്റ് സംബന്ധിച്ച നിയമങ്ങളിലും സ്ഥാപനങ്ങൾ ലംഘനം നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഇൻറലെക്ച്വൽ േപ്രാപ്പർട്ടി സംരക്ഷണ നിയമത്തിെൻറ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രാലയം അറിയിച്ചു.