ദോഹ: 2020ഓടെ നിർമാണം പൂർത്തിയാകുന്നത് എട്ട് മാളുകൾ. 548,000 ചതുരശ്രമീറ്റർ ലീസബിൾ ഏരിയ യാണ് ഇതിലൂടെ രാജ്യത്ത് വരാനിരിക്കുന്നത്.
അതേസമയം, ഈ വർഷം മൂന്നാം പാദത്തോടെ രാജ്യ ത്തെ ആകെ റീട്ടെയിൽ സ്പേസ് 1.89 മില്യൻ ചതുരശ്രമീറ്റർ ആയി ഉയർന്നു. മിസൈദിൽ (അൽ വക്റ) പ്രവർത്തനമാരംഭിച്ച അൽ വദ്ദാൻ മാൾ, മുശൈരിബ് ഡൗൺടൗണിലെ ദി ഗലേറിയ, ഡിപ്പാർട്മെൻറ് സ്റ്റോർ എന്നിവ ഉൾപ്പെടെയാണ് ഇതെന്ന് വാല്യൂസ്റ്റാർട്ട് റിപ്പോർട്ടിൽ ചെയ്യുന്നു.ദി മാളിൽ അൽ മീര, മുശൈരിബ് ഡൗൺടൗണിൽ മോണോപ്രിക്സ്, ദോഹ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവ തുടങ്ങുമെന്ന് കമ്പനികൾ ഇതിനകംതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ആയിരം പേർക്ക് 677 ചതുരശ്രമീറ്റർ എന്ന അനുപാതത്തിലാണ് രാജ്യത്തെ ഷോപ്പിങ് സെൻററുകൾ പ്രവർത്തിക്കുന്നത്. ജി.സി.സി മൊത്തത്തിൽ 1000 പേർക്ക് 615 ചതുരശ്രമീറ്ററാണ് അനുപാതം.ഈ വർഷത്തെ സമ്മർ ഇൻ ഖത്തർ േപ്രാഗ്രാമും ബലിപെരുന്നാൾ അവധിയും രാജ്യത്തെ റീട്ടെയിൽ മേഖലയിൽ വലിയ ഉണർവാണുണ്ടാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.