മാളുകളിൽ ഉയർന്ന വാടക: ചെറുകിട കച്ചവടക്കാർക്ക് ഭീഷണി
text_fieldsദോഹ: രാജ്യത്ത് വ്യാപകമായി നിലവിൽ വന്ന് കൊണ്ടിരിക്കുന്ന മാളുകളിൽ ഉയർന്ന വാടക കാരണം ചെറുകിട കച്ചവടക്കാർ പിടിച്ച് നിൽക്കാൻ പ്രയാസപ്പെടുന്നതായി വിലയിരുത്തപ്പെടുന്നു. പുതിയ സാഹചര്യത്തിൽ മാളുകളെയാണ് ഉപഭോക്താക്കൾ ഏറെയും അവലംബിക്കുന്നത്. വിവിധ സാധനങ്ങൾക്ക് വേണ്ടി പല സ്ഥലങ്ങളിലായി പോകേണ്ടി വരുന്നതിന് പകരം എല്ലാം ഒരേ സ്ഥലത്ത് തന്നെ ലഭ്യമാകുമെന്നത് വലിയ സൗകര്യമാണ്.
ഈ സംവിധാനം നിലവിൽ വന്നതോടെ ചെറുകിട വ്യാപാരികളെ തങ്ങളുടെ രീതികളിൽ മാറ്റം വരുത്താൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. എന്നാൽ മാളുകളിലെ ഷോപ്പുകളിൽ ഉയർന്ന വാടക നൽകണ്ടേത് കാരണം ചെറുകിട കച്ചവടക്കാർ ഏറെ പ്രയാസപ്പെടുകയാണെന്ന അഭിപ്രായമാണ് പൊതുവെ ഉള്ളത്. ഷോപ്പിംഗ് മാളുകൾ തങ്ങളുടെ പരിധിയിലുള്ള കടകളുടെ വാടകയിൽ മാന്യമായ കുറവ് വരുത്തണമെന്ന അഭിപ്രായമാണ് പ്രമുഖ വ്യാപാരിയായ ജമാൽ അൽഖൻജി അഭിപ്രായപ്പെട്ടത്.
ഇക്കാര്യത്തിൽ വാണിജ്യ മന്ത്രാലയം പ്രത്യേകം താൽപര്യമെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ വർഷം മാത്രം രാജ്യത്ത് ഏഴ് പുതിയ മാളുകളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നതെന്ന് പ്രമുഖ വ്യാപാരിയായ നാസർ അൽഹാജിരി വ്യക്തമാക്കി.
അധിക മാളുകൾ ഒരു മേഖലയിൽ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം വിവിധ പ്രദേശങ്ങളിൽ വരുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് വലിയ തോതിൽ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുകിട കച്ചവടക്കാരുടെ കാര്യങ്ങൾ കൂടി പരിഗണിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
വാടകയിൽ ഇളവ് നൽകി കൊണ്ട് ഇക്കൂട്ടരെ പരിഗണിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.