Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷോ​​പ്പ് ഖ​​ത്ത​​ർ...

ഷോ​​പ്പ് ഖ​​ത്ത​​ർ ര​​ണ്ടാം പ​​തി​​പ്പ്: ചെ​റു​കി​ട  വ്യാ​പാ​രി​ക​ൾ​ക്ക്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാം

text_fields
bookmark_border
ഷോ​​പ്പ് ഖ​​ത്ത​​ർ ര​​ണ്ടാം പ​​തി​​പ്പ്: ചെ​റു​കി​ട  വ്യാ​പാ​രി​ക​ൾ​ക്ക്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാം
cancel
ദോ​​ഹ: ഈ ​​വ​​ർ​​ഷ​​ത്തെ ഷോ​​പ്പ് ഖ​​ത്ത​​ർ ഫെ​​സ്​​​റ്റി​​വ​​ൽ 2018 ജ​​നു​​വ​​രി ഏ​​ഴ് മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഏ​​ഴ് വ​​രെ ന​​ട​​ക്കും. ഷോ​​പ്പ് ഖ​​ത്ത​​ർ ഫെ​​സ്​​​റ്റി​​വ​​ലിെ​​ൻ​​റ ര​​ണ്ടാം പ​​തി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ര​​ജി​​സ്​േ​​ട്ര​​ഷ​​ൻ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്ന് സാ​​മ്പ​​ത്തി​​ക വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യ​​വും ഖ​​ത്ത​​ർ ടൂ​​റി​​സം അ​​തോ​​റി​​റ്റി​​യും അ​​റി​​യി​​ച്ചു. 
ഫെ​​സ്​​​റ്റി​​വ​​ലി​​ൽ കൂ​​ടു​​ത​​ൽ റീ​​ട്ടെ​​യി​​ലെ​​ർ​​മാ​​രെ പ​​ങ്കെ​​ടു​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി വ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ട് ത​​വ​​ണ​​യി​​ൽ കൂ​​ടു​​ത​​ൽ സെ​​യി​​ൽ​​സ്​ പെ​​ർ​​മി​​റ്റ് ല​​ഭി​​ച്ച​​വ​​രെ മ​​ന്ത്രാ​​ല​​യം ഒ​​ഴി​​വാ​​ക്കും. 
ഫെ​​സ്​​​റ്റി​​വ​​ലി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർക്ക്​ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ വെ​​ബ്പേ​​ജ് സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നും നി​​ല​​വി​​ലെ പ്ര​​മോ​​ഷ​​ൻ ലൈ​​സ​​ൻ​​സ്​ റ​​ദ്ദ് ചെ​​യ്യു​​ക​​യോ അ​​പ്ഡേ​​റ്റ് ചെ​​യ്യു​​ക​​യോ ചെ​​യ്യു​​ന്ന​​തോ​​ടൊ​​പ്പം പു​​തി​​യ ഡി​​സ്​​​കൗ​​ണ്ട് ലൈ​​സ​​ൻ​​സ്​ ഇ​​ഷ്യൂ ചെ​​യ്യു​​ക​​യും ചെ​​യ്യാ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. സെ​​യി​​ൽ​​സ്, ഫെ​​സ്​​​റ്റി​​വ​​ൽ സെ​​യി​​ൽ​​സ്, ക്ലി​​യ​​റ​​ൻ​​സ്​ സെ​​യി​​ൽ​​സ്​ എ​​ന്നി​​വ​​യാ​​ണ് ഡി​​സ്​​​കൗ​​ണ്ട്/​​പ്ര​​മോ​​ഷ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്. 
ഖ​​ത്ത​​റിെ​​ൻ​​റ ഔ​​ദ്യോ​​ഗി​​ക ഷോ​​പ്പിം​​ഗ് ഫെ​​സ്​​​റ്റി​​വ​​ലാ​​യാ​​ണ് ഷോ​​പ്പ് ഖ​​ത്ത​​ർ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ദേ​​ശീ​​യ ത​​ല​​ത്തി​​ൽ പ്ര​​മോ​​ഷ​​ണ​​ൽ ഓ​​ഫ​​റു​​ക​​ളും ഡി​​സ്​​​കൗ​​ണ്ടു​​ക​​ളും വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ളും പൊ​​തു ആ​​ഘോ​​ഷ​​ങ്ങ​​ളും ഇ​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ന​​ട​​ക്കും. കൂ​​ടാ​​തെ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ഷോ​​പ്പിം​​ഗ് ഓ​​ഫ​​റു​​ക​​ളും റാ​​ഫി​​ൾ േഡ്രാ​​ക​​ളും ഫാ​​ഷ​​ൻ പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളും സാം​​സ്​​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ളും ഒ​​രു മാ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഫെ​​സ്​​​റ്റി​​വ​​ലി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ക്കും. 
ഷോ​​പ്പ് ഖ​​ത്ത​​ർ ഒ​​ന്നാം പ​​തി​​പ്പോ​​ടെ രാ​​ജ്യ​​ത്തെ റീ​​ട്ടെ​​യി​​ൽ മേ​​ഖ​​ല​​യി​​ൽ വ​​ൻ വ​​ള​​ർ​​ച്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഖ​​ത്ത​​ർ ടൂ​​റി​​സം അ​​തോ​​റി​​റ്റി​​യു​​ടെ ഷോ​​പ്പ് ഖ​​ത്ത​​ർ െപ്രാ​​ജ​​ക്ട് മാ​​നേ​​ജ​​ർ നൂ​​ർ ആ​​ൽ​​ഥാ​​നി പ​​റ​​ഞ്ഞു. 
കൂ​​ടു​​ത​​ൽ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന​​തും ആ​​ക​​ർ​​ഷ​​ക​​മാ​​യ​​തു​​മാ​​യ ഷോ​​പ്പ് ഖ​​ത്ത​​ർ ഫെ​​സ്​​​റ്റി​​വ​​ലാ​​ണ് ഈ ​​വ​​ർ​​ഷം ന​​ട​​ക്കു​​ക​​. പ്രാ​​ദേ​​ശി​​ക പാ​​ര​​മ്പ​​ര്യ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ മു​​ത​​ൽ അ​​ന്താ​​രാ​​ഷ്ട്ര ബ്രാ​​ൻ​​ഡു​​ക​​ൾ വ​​രെ ഫെ​​സ്​​​റ്റി​​വ​​ലി​​ൽ അ​​ണി​​നി​​ര​​ക്കും. 10000 മു​​ത​​ൽ ഒ​​രു മി​​ല്യ​​ൻ വ​​രെ സ​​മ്മാ​​ന​​ത്തു​​ക​​യു​​ള്ള ന​​റു​​ക്കെ​​ടു​​പ്പു​​ക​​ളാ​​ണ് ആ​​ദ്യ പ​​തി​​പ്പി​​ൽ ന​​ട​​ന്ന​​തെ​​ന്നും സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 16.8 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsshop qatar
News Summary - shop qatar second edition: small scale industries can register-qatar news
Next Story