Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷോ​പ് ആ​ൻ​ഡ്...

ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ് കാ​മ്പ​യി​ൻ: ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് ലു​ലു 2,50,000 റി​യാ​ൽ കൈ​മാ​റി

text_fields
bookmark_border
ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ് കാ​മ്പ​യി​ൻ: ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് ലു​ലു 2,50,000 റി​യാ​ൽ കൈ​മാ​റി
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖ​ത്ത​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ ഷാ​ന​വാ​സ്​ പ​ടി​യ​ത്തി​ൽ​നി​ന്നും ഖ​ത്ത​ർ ചാ​രി​റ്റി റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ് സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി സെ​ക്​​ഷ​ൻ മേ​ധാ​വി അ​ഹ്മ​ദ് ഉ​മ​ർ അ​ൽ ഷെ​റാ​വി ചെ​ക്ക് ഏ​റ്റു​വാ​ങ്ങുന്നു

ദോ​ഹ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും ഖ​ത്ത​ർ ചാ​രി​റ്റി​യും ത​മ്മി​ലു​ള്ള ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ് കാ​മ്പ​യി​ൻ നാ​ലു​വ​ർ​ഷം പി​ന്നി​ടു​ന്നു. ഖ​ത്ത​ർ ചാ​രി​റ്റി​യു​മൊ​ത്തു​ള്ള പ​ദ്ധ​തി​ക​ൾ തു​ട​രു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​നും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഖ​ത്ത​ർ ചാ​രി​റ്റി​യും ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ഏ​റെ ഗു​ണം ചെ​യ്യു​ന്നു​ണ്ട്.

വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള 'ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ്' കാ​മ്പ​യി​നിെൻറ ഭാ​ഗ​മാ​യി ഈ ​റ​മ​ദാ​നി​ൽ ശേ​ഖ​രി​ച്ച 2,50,000 റി​യാ​ൽ ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കൈ​മാ​റി.ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ദു​രി​താ​ശ്വാ​സ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഈ ​തു​ക വി​നി​യോ​ഗി​ക്കും.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖ​ത്ത​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ ഷാ​ന​വാ​സ്​ പ​ടി​യ​ത്തി​ൽ​നി​ന്നും ഖ​ത്ത​ർ ചാ​രി​റ്റി റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ് സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി സെ​ക്ഷ​ൻ മേ​ധാ​വി അ​ഹ്മ​ദ് ഉ​മ​ർ അ​ൽ ഷെ​റാ​വി തു​ക​യ​ട​ങ്ങു​ന്ന ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.

ലു​ലു​വു​മാ​യു​ള്ള സ​ഹ​ക​ര​ണം തു​ട​രു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ൽ ഷെ​റാ​വി പ​റ​ഞ്ഞു. ഖ​ത്ത​ർ ചാ​രി​റ്റി​യു​മാ​യു​ള്ള സ​ഹ​ക​ര​ണം നാ​ലു​വ​ർ​ഷം പി​ന്നി​ടു​ക​യാ​ണെ​ന്നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​രി​പാ​ടി​ക​ളി​ൽ കൂ​ടു​ത​ൽ പ​ങ്കു​വ​ഹി​ക്കു​മെ​ന്നും റീ​ജ​ന​ൽ മാ​നേ​ജ​ർ ഷാ​ന​വാ​സ്​ പ​ടി​യ​ത്ത് പ​റ​ഞ്ഞു.

Show Full Article
TAGS:Shop & Donate Campaign Qatar Charity Lulu Hypermarket 
News Summary - Shop & Donate Campaign: Qatar Charity Lulu Transfers 250,000 Riyals
Next Story