ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ‘ഷോപ്പ് ആൻഡ് വിൻ’ മെഗാ പ്രമോഷൻ
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ‘ഗ്രാൻഡ് ഷോപ്പ്
ആൻഡ് വിൻ’ മെഗാ പ്രമോഷൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ‘ഗ്രാൻഡ് ഷോപ്പ് ആൻഡ് വിൻ’ മെഗാ പ്രമോഷൻ ആരംഭിച്ചു . വ്യാഴാഴ്ച തുടങ്ങി ജൂൺ 29 വരെ നീളുന്ന ഈ മെഗാ പ്രമോഷനിൽ ഗ്രാൻഡിന്റെ ഏതു ഔട്ട് ലെറ്റുകളിൽ (ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് (ഏഷ്യൻ ടൗൺ, മിക്കയിൻസ്), ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91 ആൻഡ് 170 ,പ്ലാസ മാൾ ), ഉം ഖർന്, അസീസിയ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ) എന്നിവിടങ്ങളിൽ നിന്ന് 50 റിയാലിനോ അതിനു മുകളിലോ പർേചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളാകാം.
ഈ മെഗാ പ്രമോഷനിലെ ഭാഗ്യശാലികൾക്കായി എട്ട് ഗീലി എംഗ്രാൻഡ് 2024 മോഡൽ കാറുകളാണ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.
എല്ലാ മൂന്ന് മാസത്തിലുമുള്ള മെഗാ പ്രമോഷനിലും നിലവിലുള്ള നിരവധി ഓഫറുകൾക്ക് പുറമെ ഉപഭോക്താക്കൾക്കായി ആകർഷക സമ്മാനങ്ങളാണ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഒരുക്കാറുള്ളത് എന്നും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവും കൂടിയായ അഷ്റഫ് ചിറക്കൽ, അറിയിച്ചു. സി.ഇ.ഒ - ശരീഫ് ബി.സി ,ഏരിയ മാനേജർ - മുഹമ്മദ് ബഷീർ പരപ്പിൽ, മാർക്കറ്റിങ് മാനേജർ ഷംസീർ, മാൾ മാനേജർ നവാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

