Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഷോ​പ്പ് ആ​ൻ​ഡ്...

'ഷോ​പ്പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ്' കാ​മ്പ​യി​ൻ; ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് 1.25 ലക്ഷം റി​യാ​ൽ കൈ​മാ​റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്

text_fields
bookmark_border
ഷോ​പ്പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ്  കാ​മ്പ​യി​ൻ; ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് 1.25 ലക്ഷം റി​യാ​ൽ   കൈ​മാ​റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്
cancel

ദോ​ഹ: സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് 1.25 ലക്ഷം ഖ​ത്ത​ർ റി​യാ​ൽ അ​ഥ​വാ 31 ല​ക്ഷ​ത്തി​ല​ധി​കം രൂപ സം​ഭാ​വ​ന ന​ൽ​കി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ‘ചാ​രി​റ്റി പാ​ർ​ട്ണ​ർ’ പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ച് റ​മ​ദാ​ൻ മാ​സ​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക 'ഷോ​പ്പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ്' (Shop & Donate) കാ​മ്പ​യി​നി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കൈ​മാ​റി​യ​ത്.

ഡി ​റി​ങ് റോ​ഡി​ലെ ലു​ലു റീ​ജ​ന​ൽ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖ​ത്ത​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ പി.​എം. ഷാ​ന​വാ​സ്, ഖ​ത്ത​ർ ചാ​രി​റ്റി​ ഡോ​ണ​ർ റി​ലേ​ഷ​ൻ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​മി​ർ മു​ഹ​മ്മ​ദ് അ​ൽ ബ​സി​രി​ക്ക് ചെ​ക്ക് കൈ​മാ​റി.

സാ​മൂ​ഹി​ക ന​ന്മ​ക്കും ക്ഷേ​മ​ത്തി​നു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ൽ​കു​ന്ന തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യെ ആ​മി​ർ മു​ഹ​മ്മ​ദ് അ​ൽ ബ​സി​രി പ്ര​ശം​സി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ ഇ​ത്ത​രം പ​ങ്കാ​ളി​ത്ത​ങ്ങ​ൾ വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും, മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ കാ​മ്പ​യി​നും മ​റ്റ് പ​ദ്ധ​തി​ക​ൾ​ക്കും ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ്ഥി​ര​മാ​യി പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. സ​മൂ​ഹ സേ​വ​ന​വും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ വ​ലി​യ പ്രാ​ധാ​ന്യം നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​ർ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ഗ​മാ​കു​ന്ന​തി​ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലു​ലു റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ പി.​എം. ഷാ​ന​വാ​സ് പ​റ​ഞ്ഞു. ഖ​ത്ത​ർ ചാ​രി​റ്റി​യു​മാ​യു​ള്ള സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി​യു​മാ​യി പ​ര​സ്പ​രം കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. ചെ​ക്ക് ഔ​ട്ട് കൗ​ണ്ട​റു​ക​ൾ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യും, ‘ഖൈ​ർ കാ​ർ​ഡ്’ പ്ര​മോ​ഷ​ൻ, ‘ഷോ​പ്പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ്’ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഖ​ത്ത​റി​ലൂ​ട​നീ​ള​മു​ള്ള ലു​ലു സ്റ്റോ​റു​ക​ളി​ൽ ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guflnewsgulfqatar​
News Summary - 'Shop and Donate' campaign; Lulu Hypermarket hands over 125,000 Riyals to Qatar Charity
Next Story