ദോഹ: ആഡംബര ഇറ്റാലിയൻ ക്രൂയിസ് വിനോദസഞ്ചാര കപ്പലായ ‘കോസ്റ്റ മെഡിറ്ററേനിയ’ ദോഹ തുറമുഖെത്തത്തി. 3,700 സഞ്ചാരികളുമായാണ് ഭീമൻ കപ്പൽ എത്തിയത്. ഖത്തർ ദേശീയ വിനോദസഞ്ചാര കൗൺസിലും ‘കോസ്റ്റ ക്രൂയിസസ്’ കമ്പനിയും സെപ്റ്റംബറിൽ ഒപ്പുവെച്ച കരാറിെൻറ ഭാഗമായാണിത്.
അറേബ്യൻ ഗൾഫ് മേഖലയിലേക്ക് സ്ഥിരം ക്രൂയിസ് വിേനാദസഞ്ചാര സർവീസ് നടത്തുന്ന ലോകത്തെ പ്രധാനകമ്പനികളിലൊന്നാണ് കോസ്റ്റ ക്രൂയിസസ്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ഒാസ്ട്രിയ, സ്വിറ്റ്സർലൻറ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതലായും കമ്പനി വഴി എത്തുന്നത്. ഇൗ ആഴ്ച തന്നെ രണ്ട് ഭീമൻ ക്രൂയിസ് കപ്പലുകളാണ് ദോഹ തുറമുഖത്തെത്തിയത്. ‘എം.എസ്.സി ലിറിക്ക’, ‘മീൻസ്ഷിഫ്’ എന്നീ കപ്പലുകളാണ് എത്തിയത്. 6200 സഞ്ചാരികളാണ് ഇവയിൽ ഖത്തറിൽ എത്തിയത്. 3700 സന്ദർശകരുമായി ‘ക്യൂൻ മേരി 2’ എന്ന ഭീമൻകപ്പലും മുമ്പ് എത്തിയിരുന്നു.