മരുക്കാട്ടിൽ വിസ്മയമായി കൂറ്റൻ ‘ശിൽപം’
text_fieldsദോഹ: ചുട്ടുപൊള്ളും മരുക്കാട്ടിൽ ലോകപ്രശസ്തമായൊരു കലാസൃഷ്ടി. കുലുങ്ങിയും ഞെരങ്ങിയുമുള്ള പരുപരുത്ത വഴി അൽപം സാഹസികമായി പിന്നിട്ടാൽ അവിടം എത്താം. 2014 മുതൽ അവിടെ ഇത് തലഉയർത്തി നിൽക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും അധികമാരും അറിഞ്ഞിട്ടില്ല. അതിനാൽ സന്ദർശകർ തീരെ ഇല്ലെന്ന് തന്നെ പറയാം. ഇംഗ്ലീഷുകാരായ സഞ്ചാരികൾ ആണ് അൽപമെങ്കിലും ഇത് കാണാനായി മരുഭൂമി താണ്ടുന്നത്. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ഖത്തറിെൻറ ബ്രോക്ക് നേച്ചർ റിസർവ് പ്രദേശത്താണ് ‘ഇൗസ്റ്റ് –വെസ്റ്റ്/വെസ്റ്റ് ഇൗസ്റ്റ്’ എന്ന പേരിലുള്ള കൂറ്റ
ൻശിൽപം ഉള്ളത്.
പടുകൂറ്റൻ സ്റ്റീൽ ബാറുകൾ കൃത്യമായ അകലത്തിൽ ഒരേ ദിശയിൽ സ്ഥാപിച്ചിരിക്കുന്നു. രണ്ട് ബാറുകൾക്ക് 14.7 മീറ്റർ ഉയരമുണ്ട്. രണ്ടെണ്ണത്തിന് 16.7 മീറ്ററും. ഒരു കിലോ മീറ്റർ ദൂരത്തിലാണ് നാല് ബാറുകളും. കാഴ്ചയിൽ എല്ലാത്തിനും ഒരേ വലുപ്പം. കറുത്ത നിറത്തിലുള്ള ഇൗ കലാസൃഷ്ടി ആരെയും വിസ്മയിപ്പിക്കും.
മരൂഭൂമി താണ്ടുേമ്പാൾ ഇത്തരത്തിലുള്ള ഒരു വിസ്മയം ആരും പ്രതീക്ഷിക്കുന്നേയില്ല.എന്നാൽ ദൂരേനിന്ന് തന്നെ ഇ
വയുടെ തലഭാഗം കാണാനാകും. ദോഹ–ദൂഖാൻ ഹൈവേയിൽ സിക്രീത്ത് ലക്ഷ്യമാക്കി 90ഒാളം കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിെടയെത്താം.
സിക്രീത്തിൽ നിന്ന് വലത്തേക്ക് തിരിയണം. പിന്നീട് 15 കിലോമീറ്റർ ഒാഫ് റോഡിലൂടെയും വണ്ടി ഒാടിക്കണം.
ചെറിയ വാഹനം ആണെങ്കിൽ വഴിയിൽ കിടക്കേണ്ടി വരും. സിക്രീത്തിൽ നിന്ന് ഫിലിംസിറ്റിയിലേക്കുള്ള വഴിയിൽ ഷൂട്ടിങ് റേഞ്ച് കഴിഞ്ഞയുടൻ ഇടതുഭാഗത്താണ് ശിൽപം ഉള്ളത്.
ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ മയാസയാണ് ലോകപ്രശസ്ത അമേരിക്കൻ കലാകാരനായ റിച്ചാർഡ് സെറയോട് കലാസൃഷ്ടി മരൂഭൂമിയിൽ ഒരുക്കാനായി ആവശ്യപ്പെടുന്നത്. കനത്ത കാറ്റ് മൂലവും മറ്റും മരുഭൂമിയിൽ താനേ ഒരുങ്ങിയ നിരപ്പായ പ്രദേശമാണ് ഇതിനായി കണ്ടെത്തുന്നത്. ഏറെ അധ്വാനത്തിന് ശേഷം ഹെലികോപ്റ്റർ ഒക്കെ ഉപയോഗിച്ചാണ് തെൻറ സൃഷ്ടിക്ക് അനുയോജ്യമായ സ്ഥലം റിച്ചാർഡ് സെറ കണ്ടെത്തുന്നത്. ജർമനിയിൽ നിന്ന് പണി പൂർത്തിയാക്കിയാണ് സ്റ്റീൽ ബാറുകൾ ഖത്തറിൽ എത്തിക്കുന്നത്. കൂറ്റൻ കണ്ടെയ്നറുകളിലും ട്രക്കുകളിലും മരുക്കാട്ടിൽ എത്തിച്ച് ഏറെ പണിപ്പെട്ടാണ് ഇവ ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
