Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅടച്ചിട്ട മുറികളിൽ...

അടച്ചിട്ട മുറികളിൽ കൊറോണ വൈറസിനെ പിടിക്കാൻ 'ഷൈകൊകാൻ'

text_fields
bookmark_border
അടച്ചിട്ട മുറികളിൽ കൊറോണ വൈറസിനെ പിടിക്കാൻ ഷൈകൊകാൻ
cancel
camera_alt

കോവിഡ്​ വൈറസ് നിർവീര്യമാക്കുന്ന​ സ്​കാലീൻ ഷൈകൊകാൻ ഉപകരണം 

ദോഹ: കെട്ടിടങ്ങൾ, ഷോപ്പിങ് ​മാളുകൾ, ഓഫിസുകൾ തുടങ്ങി അടച്ചിടുന്ന സ്​ഥലങ്ങളിലെ അന്തരീക്ഷത്തിൽ വ്യാപിക്കാനിടയുള്ള കൊറോണ വൈറസിനെ നിർജീവമാക്കാൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഖത്തർ. വായുവിലെ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും പൂർണമായും നിർജീവമാക്കാൻ സാധിക്കുന്ന ലോകത്തിലെ ആദ്യ ഉപകരണമാണിതെന്ന്​ നിർമാതാക്കൾ അവകാശപ്പെട്ടു.

അൽ മാജിദ് ഹോൾഡിങ്​ ഗ്രൂപ്പിൻെറ സഹോദര സ്​ഥാപനമായ അൽ മാജിദ് മെഡിടെക് 'സ്​കാലീൻ ഷൈകൊകാൻ' എന്ന പേരിട്ടിരിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. പ്രമുഖ ഇന്ത്യൻ ശാസ്​ത്രജ്്ഞനായ ഡാ. രാജ വിജയകുമാറാണ് ഈ സാങ്കേതികവിദ്യ കണ്ടെത്തിയത്. ഡെവ്ജിയോ-മിറ്റെർ ഗ്രൂപ്പുമായി ചേർന്നാണ് അൽ മാജിദ് മെഡിടെക് ഉപകരണം അവതരിപ്പിക്കുന്നത്.

അടച്ചിട്ട ഇടങ്ങളിലുള്ള കൊറോണ വൈറസിനെയും ഇൻഫ്ലുവൻസ വൈറസിനെയും 99.994 ശതമാനം നിർവീര്യമാക്കാൻ സ്​കാലീൻ ഷൈകൊകാൻ ഉപകരണത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൊറോണ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും നശിപ്പിക്കാൻ തക്ക ശേഷിയുള്ളതാണ് ഉപകരണമെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഖത്തറിലെ ജനങ്ങൾക്കായി 'സ്​കാലീൻ ഷൈകൊകാൻ' ഉപകരണം അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കമ്പനി പ്രതിനിധി അറിയിച്ചു.

കാനഡ, മെക്സികോ, ഇന്ത്യ, അമേരിക്ക, നെതർലാൻഡ്്്സ്​ തുടങ്ങി നിരവധി രാജ്യങ്ങളിലെ ലാബുകളിൽ ഉപകരണത്തിൻെറ സുരക്ഷ പരിശോധന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 1000 ചതുരശ്രമീറ്റർ വരെയുള്ള അടച്ചിട്ട ഇടങ്ങളിൽ 15 മിനിറ്റിനകം 99.99 ശതമാനം വൈറസുകളെയും നിർജീവമാക്കാൻ ഉപകരണത്തിനാകുമെന്ന് ഇവിടെനിന്നുള്ള സുരക്ഷ പരിശോധന ഫലങ്ങളിലും സ്​ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിസ്​തൃതിയുള്ള ഇടങ്ങളിൽ ഒന്നിലധികം ഉപകരണം സ്​ഥാപിക്കാനാകും.

യു.എസ്.എഫ്.ഡി.എ അംഗീകാരവും ഉപകരണത്തിന് ലഭിച്ചിട്ടുണ്ട്. ഉപകരണത്തിൻെറ മാർക്കറ്റിങ്ങിനും വിൽപനക്കുമായി ടാബി േട്രഡിങ്​ കമ്പനിയെ ചുമതലപ്പെടുത്തിയതായി അൽ മാജിദ് മെഡിടെക് അറിയിച്ചു.

നിലവിൽ 20ലധികം രാജ്യങ്ങളിൽ വിജയകരമായി ഉപകരണം പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഉപകരണം പ്രയോജനപ്പെടുമെന്നും കമ്പനി വ്യക്തമാക്കി. ഓഫിസുകൾ, വീടുകൾ, മാളുകൾ, റസ്​റ്റാറൻറുകൾ, തിയറ്ററുകൾ, സർവകലാശാലകൾ, സ്​കൂളുകൾ, പ്രാർഥന മുറികൾ, ലേബർ ക്യാമ്പുകൾ, മെട്രാേ സ്​റ്റേഷനുകൾ തുടങ്ങി വിവിധ സ്​ഥലങ്ങളിൽ ഉപകരണം സ്​ഥാപിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndorecoronaShikokan
News Summary - 'Shikokan' to catch corona in Indore
Next Story