ചില സ്വകാര്യ സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം വരുന്നു
text_fieldsദോഹ: അടുത്ത അധ്യയനവര്‍ഷം മുതല്‍ നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേ ശങ്ങള്‍ക്കും വിധേയമായി തെരഞ്ഞെടുത്ത ചില സ്വകാര്യ സ്കൂളുകളില്‍ രണ്ടു ഷിഫ്റ്റുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്കുന്നു. പ്രത്യേകിച്ചും കമ്യൂണിറ്റി സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായത്തിന് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കൂടുതല്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് ലക്ഷ്യം. വിവിധ കമ്യൂണിറ്റി സ്കൂളുകളില്‍ സീറ്റുകള്‍ക്ക് കാര്യമായ ദൗര്‍ലഭ്യമുണ്ട്. നിലവില്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ സ്കൂളു കളില്‍ രണ്ട് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിവരുന്നുണ്ട്. സ്കൂള്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഖത്തറിലും രണ്ട് ഷിഫ്റ്റ് നടപ്പാക്കുന്നത്.
ഇന്ത്യ, പാകിസ്താനി കരിക്കുലങ്ങള്‍ പഠിപ്പിക്കുന്ന സ്കൂളുകള്‍, ടുണീഷ്യന്‍, ഈജിപ്ഷ്യന്‍, ഫിലിപ്പിനോ ക മ്യൂണിറ്റി സ്കൂളുകള്‍ എന്നിവയെയാണ് രണ്ടു ഷിഫ്റ്റിനായി ആദ്യം പരിഗണിക്കുന്നത്. ചില സ്വകാര്യ സ്കൂളു കള്‍ രണ്ടു ഷിഫ്റ്റെന്ന ആവശ്യം വിദ്യാഭ്യാസമന്ത്രാലയത്തിെൻറ മുന്നില്‍വെച്ചിരുന്നു. അനുമതി നല്കുന്നതിനു മുമ്പ് എല്ലാ മാനദണ്ഡങ്ങളും സ്കൂളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രണ്ടു ഷിഫ്റ്റ് നടത്താന്‍ ശേ ഷിയും മികവും സൗകര്യങ്ങളുമുള്ള സ്കൂളുകളെയായിരിക്കും പരിഗണിക്കുക. അടുത്ത അധ്യയനവര്‍ഷം മുതല്‍ കര്‍ശന നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും മോണിങ്, ഈവനിങ് ഷിഫ്റ്റ് അനുവദിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂള്‍സ് ലൈസന്‍സിങ് ഡയറക്ടര്‍ ഹമദ് അല്ഘാലി പ്രാദേശിക അറബി പത്രത്തോട് പറഞ്ഞു. എന്നാല്‍ ഈവനിംഗ് ഷിഫ്റ്റില്‍ ചേരുന്ന വി ദ്യാര്‍ത്ഥികളുടെ ഫീസ് ഘടനയുമായി ബന്ധപ്പെട്ട് കര്‍ശനമായ നിബന്ധനകള്‍ സ്കൂളുകള്‍ പാലിക്കേണ്ടി വരും.
ഇൗ ഷിഫ്റ്റില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്ന ഫീസ് മോര്‍ണിംഗ് ഷിഫ്റ്റിലെ ഫീ സിനോട് തുല്യമായതോ അല്ലെങ്കില്‍ അതിനേക്കാള്‍ കുറഞ്ഞതോ ആയിരിക്കണം. ഈവനിങ് ഷിഫ്റ്റിലും കു റഞ്ഞത് 180 സ്കൂള്‍ ദിനങ്ങളുണ്ടായിരിക്കണം. ഓഫീസ് ജോലിക്കാര്‍ രണ്ട് ഷിഫ്റ്റിനും ഒന്ന് തന്നെ അനുവ ദിക്കും. എന്നാല്‍ ഈവനിംഗ് ഷിഫ്റ്റിലേക്കായി പുതിയ 50 ശതമാനം അധ്യാപകരെ നിയമിക്കണം എന്നും വ്യ വസ്ഥ ചെയ്യും. ഈവനിംഗ് ഷിഫ്റ്റ് ക്ലാസുകളുടെ സിലബസും ടൈം ടേബിളും മന്ത്രലയത്തില്‍ സമര്‍പ്പിക്കു കയും അംഗീകാരം വാങ്ങുകയും വേണം. രണ്ടു ഷിഫ്റ്റുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് അതേ കമ്യൂണിറ്റിയില്‍ നിന്നും ഏറ്റവും കുറഞ്ഞത് 80ശതമാനം വിദ്യാര്‍ഥികളെങ്കിലും രജിസ്റ്റര്‍ ചെയ്തിരിക്കണം, രണ്ട് ഷിഫ്റ്റിലെയും സിലബസ്, അധ്യയന ദിനങ്ങള്‍ എന്നിവ അംഗീകൃതമാണെന്ന് ഉറപ്പ് വരുത്തുന്നതിനാണിത്. പ്രൈമറി, പ്രിപ്പറേ റ്ററി, സെക്കൻററി തലങ്ങളില്‍ മാത്രമായിരിക്കും രണ്ടു ഷിഫ്റ്റ് അനുവദിക്കുക. ഒരു രാജ്യത്തും കിൻറര്ഗാര്ട്ടനില് ഇതു നടപ്പാക്കുന്നില്ല. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ ഷിഫ്റ്റ് സമ്പ്രദായത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് സ്വകാര്യ സ്കൂളുകളിലുള്പ്പടെ സീറ്റുകള്‍ക്ക് വലിയതോതിലുള്ള ആവശ്യകതയാണുള്ളത്. ആവ ശ്യത്തിന് സീറ്റില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
