Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവനിതാ രത്നങ്ങൾക്ക്...

വനിതാ രത്നങ്ങൾക്ക് ആദരവായി 'ഷി ക്യൂ'

text_fields
bookmark_border
വനിതാ രത്നങ്ങൾക്ക് ആദരവായി ഷി ക്യൂ
cancel
Listen to this Article

ദോഹ: പ്രവാസികളായി ഖത്തറിന്‍റെ മണ്ണിലെത്തി, ഇവിടെയും അതിശയങ്ങൾ കൊയ്ത്​കൂട്ടിയവരാണ്​ ഇന്ത്യൻ വനിതകൾ. ജോലിതേടിയും കുടുംബിനികളുമായും ഇവിടെയെത്തി ഖത്തറിന്‍റെ മണ്ണിൽ തലയെടുപ്പോടെ തിളങ്ങിയ ഇന്ത്യൻ വനിതകളെ ആദരിക്കാനായി 'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന 'ഷി ക്യൂ എക്സലൻസ്​ അവാർഡിലേക്ക്​ നാമനിർദേശ നടപടിക്രമങ്ങൾ സജീവമാവുന്നു. മേയ്​ 22 ഞായറാഴ്ച വൈകുന്നേരം ആറ്​ മണിവരെയാണ്​ ഓൺലൈൻ വഴിയും വാട്​സാപ്പ്​-ഇമെയിൽ വഴിയും നാമനിർദേശം സമർപ്പിക്കാനുള്ള അവസാന സമയം.

ഷി ക്യൂ അവാർഡിന്‍റെ ലോഗോ പ്രൗഢഗംഭീരമായ ചടങ്ങിൽ കഴിഞ്ഞ ദിവസം ദോഹയിൽ പ്രകാശനം നിർവഹിച്ചിരുന്നു.

'ഷി ക്യൂ അവാർഡ്​ 2022'

വ്യത്യസ്തങ്ങളായ എട്ടു മേഖലകളിൽ ഖത്തറിൽ മികവു തെളിയിച്ച ഇന്ത്യൻ വനിതകൾക്കാണ്​ 'ഷി ക്യൂ എക്സലൻസ്​ അവാർഡ്​ 2022' പുരസ്കാരം സമ്മാനിക്കുന്നത്​. രണ്ടു ഘട്ടങ്ങളിലായി നാമനിർദേശത്തിലൂടെയും, പിന്നെ സാമൂഹിക മാധ്യമങ്ങൾ വഴി പൊതു ജനങ്ങൾക്കിടയിലെ വോട്ടെടുപ്പിലൂടെയും വിജയികളെ തെരഞ്ഞെടുക്കും. ഖത്തറിൽ റെസിഡന്‍റ്​ ആയ ഇന്ത്യൻ വനിതകളെയാണ്​ പുരസ്കാരത്തിനായി നിർദേശിക്കേണ്ടത്​.

അവാർഡ്​ തെരഞ്ഞെടുപ്പ്​

രണ്ടു ഘട്ടങ്ങളിലായാണ്​ ഗൾഫ്​ ​മാധ്യമം 'ഷി ക്യൂ അവാർഡ്​ 2022' പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്​. ആദ്യ ഘട്ടത്തിൽ നിശ്​ചിത വിഭാഗങ്ങളിലേക്ക്​ അർഹരായവരെ സ്വന്തം നിലയിൽ നാമനിർദേശം ചെയ്യാവുന്നതാണ്​. നിങ്ങളുടെ അറിവിലോ, സൗഹൃദ വലയത്തിലോ ഉള്ളവർ ഏതെങ്കിലും വിഭാഗങ്ങളിൽ മികച്ച സേവനം ചെയ്യുന്നവരും ആദരിക്കപ്പെടാൻ അർഹരുമാണെന്ന്​ വിലയിരുത്തുന്നുവെങ്കിൽ അവരെ അവാർഡിനായി നാമനിർദേശം ചെയ്യാം.

www.madhyamam.com/sheQ എന്ന ഓൺലൈൻ ലിങ്ക്​ വഴി വിശദാംശങ്ങളും, വ്യക്​തിഗത വിവരങ്ങളും നേട്ടങ്ങൾ വിവരിക്കുന്ന രേഖകളും കുറിപ്പുകളും സഹിതം അപേക്ഷിക്കാം. +974 5066 3746 വാട്​സാപ്​ നമ്പറിലും, sheqatar2022@gmail.com എന്ന ഇ മെയിൽ വിലാസത്തിലും അപേക്ഷ സമർപ്പിക്കാം.

മേയ്​ 22 വരെയാണ്​ നാമനിർദേശം സ്വീകരിക്കുന്നത്​. തുടർന്ന്​ വിദഗ്​ർ അടങ്ങിയ ജഡ്ജിങ്​ പാനൽ പരിശോധിച്ചായിരിക്കും ഓരോ വിഭാഗത്തിലെയും മൂന്നുപേരുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്നത്​.

ഇവരായിരിക്കും പൊതു വോട്ടിങ്ങിലേക്ക്​ പരിഗണിക്കപ്പെടുന്നത്​. ഓരോ വിഭാഗത്തിലും ഫൈനൽ ലിസ്റ്റിൽ ഇടം പിടിക്കുന്ന മൂന്നു പേരാവും 'ഷി ക്യു അവാർഡ്​' പുരസ്കാരത്തിന്​ മത്സര രംഗത്തുണ്ടാവുക.

ഓൺലൈൻ വഴിയുള്ള പബ്ലിക്​ വോട്ടിങ്ങിന്‍റെയും വിദഗ്​ധർ അടങ്ങിയ ജഡ്ജിങ്​ കമ്മിറ്റിയുടെ ​തീരുമാനവും പ്രകാരമാവും അവാർഡ്​ ജേതാക്കളെ പ്രഖ്യാപിക്കുന്നത്​. ജൂൺ 11ന്​ നടക്കുന്ന വിശാലമായ അവാർഡ്​ നൈറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ജേതാക്കൾക്ക്​ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കും.

'ഷി ക്യൂ അവാർഡ്​ 2022' ഏത്​ വിഭാഗങ്ങളിൽ?

1 സാമൂഹിക സേവനം

2 കൃഷി

3 അധ്യാപിക

4 ആരോഗ്യ സേവനം

5 കല-സാഹിത്യം

6 സംരംഭക

7 സ്​പോർട്​സ്​

8 മീഡിയ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shi Qwomen gems
News Summary - ‘Shi Q’ in honor of women gems
Next Story