ഖത്തറിന്റെ സാംസ്കാരിക വിശേഷങ്ങളുമായി ശൈഖ മയാസയുടെ പുസ്തകം
text_fieldsശൈഖ മയാസയുടെ പുതിയ പുസ്തകം
ദോഹ: ഖത്തറിന്റെ കലയിലേക്കും സംസ്കാരങ്ങളിലേക്കും ലോകത്തെ കൈപ്പിടിക്കുന്ന പുസ്തകവുമായി ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി. 'സംസ്കാരത്തിന്റെ ശക്തി' എന്ന പേരിൽ ഹിന്ദി, അറബിക്, സ്പാനിഷ്, ഇംഗ്ലീഷ്, മാൻഡറിൻ തുടങ്ങി അഞ്ചു ഭാഷകളിലായാണ് പുസ്തകം പുറത്തിറക്കിയത്. 240 പേജുകളുള്ള പുസ്തകത്തിൽ ഖത്തറിന്റെ സാംസ്കാരിക, കലാവൈവിധ്യങ്ങളിലേക്ക് വായനക്കാർക്ക് പരിചയം നൽകുന്നതാണ്. ഖത്തറിന്റെ സാംസ്കാരിക ഭൂപടത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കുമായി ഒരുമിച്ച് നടപ്പാക്കിയതും നടപ്പാക്കാന്‍ പോകുന്നതുമായ സംരംഭങ്ങളെക്കുറിച്ചുള്ള ശൈഖ മയാസയുടെ വ്യക്തിഗത പ്രതിഫലനങ്ങളാണ് പുസ്തകത്തിലുള്ളത്.സമൂഹമാധ്യമങ്ങളിൽ അവർ പുസ്തകത്തിന്റെ കവർചിത്രം പങ്കുവെച്ചു.പിതാവിനും സഹോദരനും മാതാവിനും ഭര്‍ത്താവിനും മക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഫിഫ ലോകകപ്പിന്റെ സാംസ്കാരിക പരിപാടികളിലും ടൂർണമെൻറിലും പ്രത്യക്ഷമായും അല്ലാതെയും പങ്കാളികളാവുന്നവർക്കായി പുസ്തകം സമർപ്പിക്കുന്നതായി അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഭൂപ്രകൃതിയിൽ ചെറുരാജ്യമാണ് ഖത്തറെങ്കിൽ സാംസ്കാരിക, കലാവൈവിധ്യത്തിൽ സമ്പന്നമാണ് ഖത്തർ. ലോകപ്രശസ്ത വാസ്തുശില്പികളുടെ നൂതനവും ശ്രദ്ധേയവുമായ പബ്ലിക് ആര്‍ട്ടുകളും കലകളും നിറഞ്ഞ മ്യൂസിയങ്ങള്‍ ഖത്തറിലുമുണ്ട് -ശൈഖ മയാസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
