‘ഞങ്ങളെ മുന്നോട്ട് നയിക്കൂ..’ അമീറിന്റെ ബാല്യകാല ചിത്രം പങ്കുവെച്ച് ശൈഖ മയാസ; ഈ ചിത്രം ഇഷ്ടമായെന്ന് ഡേവിഡ് ബെക്കാം
text_fieldsദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബാല്യകാലത്തെ അപൂർവമായൊരു ചിത്രം സാമൂഹിക മാധ്യമ പേജിൽ പങ്കുവെച്ച് സഹോദരിയും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സനുമായ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി. അമീറിന്റെ പിറന്നാൾ ദിനത്തിൽ പ്രിയ സഹോദരനും രാഷ്ട്രത്തലവനും ആശംസ നേർന്നുകൊണ്ടാണ് കളിവണ്ടിയിൽ ഒന്നിച്ചിരുന്ന് യാത്രചെയ്യുന്ന ചിത്രം ശൈഖ അൽ മയാസ സാമൂഹിക മാധ്യമ പേജിൽ പങ്കുവെച്ചത്.
‘ഞങ്ങളെ മുന്നോട്ട് നയിക്കൂ..’ എന്ന അടിക്കൂറിപ്പോടെയുള്ള ചിത്രം അതിവേഗത്തിൽ വൈറലായി മാറി. ചുവക്ക ടോയ് കാറിലാണ് കുട്ടിയുടുപ്പിൽ ശൈഖ അൽ മയാസയും, വെള്ള കുപ്പായമണിഞ്ഞ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇരിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ വേളയിൽ പകർത്തിയ മറ്റൊരു ചിത്രവും ഇവർ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പതിനായിരങ്ങളാണ് ലൈക്കും ഷെയറുമായി എത്തിയത്. ‘ഈ ചിത്രം ഇഷ്ടമായി’ എന്ന കമന്റുമായി ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാമം എത്തി. ജൂൺ മൂന്നിനാണ് അമീറിന്റെ ജന്മദിനം. നിരവധി പേരാണ് പ്രാർഥനകളും സ്നേഹവും പങ്കുവെച്ച് അമീറിന് ആശംസ നേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

