Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈ​ഖ് ജൂ​ആ​ൻ, ശൈ​ഖ...

ശൈ​ഖ് ജൂ​ആ​ൻ, ശൈ​ഖ ഹി​ന്ദ്, ജാ​സിം അ​ന്താ​രാ​ഷ്​ട്ര ഒ​ളിം​പി​ക് ക​മ്മി​റ്റി​യി​ൽ

text_fields
bookmark_border
ശൈ​ഖ് ജൂ​ആ​ൻ, ശൈ​ഖ ഹി​ന്ദ്, ജാ​സിം അ​ന്താ​രാ​ഷ്​ട്ര ഒ​ളിം​പി​ക് ക​മ്മി​റ്റി​യി​ൽ
cancel
camera_alt

ശൈ​ഖ്​ ജൂ​ആ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, ശൈ​ഖ ഹി​ന്ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഖ​ത്ത​ർ ഒ​ളിം​പി​ക് ക​മ്മി​റ്റി (ക്യു.​ഒ.​സി) പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ജൂ​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​നും സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ ഹി​ന്ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി, ക്യു.​ഒ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം റാ​ഷി​ദ് അ​ൽ ബൂ​ഐ​നൈ​ൻ എ​ന്നി​വ​രെ അ​ന്താ​രാ​ഷ്ട്ര ഒ​ളിം​പി​ക് ക​മ്മി​റ്റി (ഐ.​ഒ.​സി) ക​മീ​ഷ​നു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ഐ.​ഒ.​സി​യു​ടെ ഒ​ളിം​പി​സം 365 ക​മീ​ഷ​ൻ, ഒ​ളിം​പി​ക് എ​ജു​ക്കേ​ഷ​ൻ ക​മീ​ഷ​ൻ, ഒ​ളിം​പി​ക് േപ്രാ​ഗ്രാം ക​മീ​ഷ​ൻ എ​ന്നി​വ​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

2015 മു​ത​ൽ ഖ​ത്ത​ർ ഒ​ളിം​പി​ക് ക​മ്മി​റ്റി​യെ ന​യി​ക്കു​ന്ന ശൈ​ഖ് ജൂ​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, 2024 ഫി​ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് സം​ഘാ​ട​ക സ​മി​തി​യു​ടെ​യും 2024 ഫി​ന ലോ​ക മാ​സ്​​റ്റേ​ഴ്സ്​ ചാ​മ്പ്യ​ൻ​ഷി​പ് സം​ഘാ​ട​ക സ​മി​തി​യു​ടെ​യും അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

2015ലെ ​ഹാ​ൻ​ഡ്ബാ​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്, 2019 ൽ ​ന​ട​ന്ന ലോ​ക അ​ത്​​ല​റ്റി​ക്സ്​ ചാ​മ്പ്യ​ൻ​ഷി​പ്, അ​നോ​ക് ലോ​ക ബീ​ച്ച് ഗെ​യിം​സ്​ തു​ട​ങ്ങി​യ അ​ന്ത​ർ​ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളു​ടെ​യും മേ​ൽ​നോ​ട്ടം ശൈ​ഖ് ജൂ​ആ​ൻ ആ​ൽ​ഥാ​നി​ക്കാ​യി​രു​ന്നു.

പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച ഒ​ളിം​പി​സം 365 ക​മീ​ഷ​നി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ട​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ശൈ​ഖ് ജൂ​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international Olympic
News Summary - Sheikh Juan, Sheikha Hind and Jassim at the International Olympic Committee
Next Story