ഫിഫ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ശൈഖ് ജൂആൻ
text_fieldsഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോക്കൊപ്പം
ദോഹ: പാരിസിലെ ഫിഫ ഓഫിസിൽ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി. പാരിസ് ഒളിമ്പിക്സിനെത്തിയപ്പോഴാണ് ശൈഖ് ജുആൻ ഫിഫ പ്രസിഡന്റിന്റെ സന്ദർശിച്ചത്.
ഫിഫയുമായി ഖത്തറിന്റെ സഹകരണം ശക്തിപ്പെടുത്തുമെന്ന് ശൈഖ് ജൂആൻ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഒളിമ്പിക് മൂല്യങ്ങളും തത്ത്വങ്ങളും പ്രചരിപ്പിക്കുന്നതിൽ ഖത്തറിന്റെ പങ്കാളിത്തം സംബന്ധിച്ചും അദ്ദേഹം രേഖപ്പെടുത്തി. ഖത്തർ ഒളിമ്പിക് കമ്മിറ്റിയും ഫിഫയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചർച്ച നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

