Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈ​​ഖ് ജാ​​സിം...

ശൈ​​ഖ് ജാ​​സിം ക​​പ്പ്​ ക​ലാ​ശ​പോ​രാ​ട്ടം ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്

text_fields
bookmark_border
ശൈ​​ഖ് ജാ​​സിം ക​​പ്പ്​ ക​ലാ​ശ​പോ​രാ​ട്ടം ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്
cancel

ദോ​​ഹ: ശൈ​​ഖ് ജാ​​സിം ക​​പ്പ്​ ക​ലാ​ശ​പോ​രാ​ട്ടം ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്. അ​​ല്‍സ​​ദ്ദി​​ലെ ജാ​​സിം ബി​​ന്‍ ഹ​​മ​​ദ് സ്​​റ്റേ​​ഡി​ യ​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം.​ യൂ​​റോ​​പ്യ​​ന്‍ ലീ​​ഗി​​ലെ സൂ​​പ്പ​​ര്‍ക​​പ്പ് മാ​​തൃ​​ക​​യി​​ല്‍ ന​​ട​​ക്കു​​ന്ന പോ​​രാ​ ട്ട​​ത്തി​​ല്‍ അ​​ല്‍റ​​യ്യാ​​ന്‍ അ​​ല്‍ദു​​ഹൈ​​ലി​​നെ നേ​​രി​​ടും. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ ഖ​​ത്ത​​ര്‍ സ്​​റ്റാ​​ര്‍സ് ലീ​​ഗി​ലെ​യും അ​​മീ​ ര്‍ക​​പ്പ​ലെ​യും ജേ​​താ​​ക്ക​​ള്‍ ത​​മ്മി​​ലാ​​ണ് ക​ലാ​ശ​പോ​രാ​ട്ട​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന ടീ​​മി​​ന്  ട്രോ​​ഫി​​ക്ക് പു​​റ​​മെ സ്വ​​ര്‍ണ​​മെ​​ഡ​​ലും ല​​ഭി​​ക്കും. റ​​ണ്ണ​​ര്‍അ​​പ്പി​​ന് വെ​​ള്ളി​​മെ​​ഡ​​ല്‍. 

ര​​ണ്ടു ടീ​​മു​​ക​​ള്‍ക്കും ക്യാ​​ഷ്  പ്രൈ​​സും ല​​ഭി​​ക്കും. നി​​ല​​വി​​ല്‍ അ​​ല്‍സ​​ദ്ദ് ക്ല​​ബ്ബാ​​ണ് ശൈ​​ഖ് ജാ​​സിം ക​​പ്പ് ജേ​​താ​​ക്ക​​ള്‍. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ഖ​ ​ത്ത​​ര്‍ സ്​​റ്റാ​​ര്‍സ് ലീ​​ഗും അ​​മീ​​ര്‍ക​​പ്പും സ്വ​​ന്ത​​മാ​​ക്കി​​യ​​ത് അ​​ല്‍ദു​​ഹൈ​​ലാ​​യി​​രു​​ന്നു. അ​​മീ​​ര്‍ ക​​പ്പ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ല്‍  അ​​ല്‍റ​​യ്യാ​​നെ ഒ​​ന്നി​​നെ​​തി​​രെ ര​​ണ്ടു ഗോ​​ളു​​ക​​ള്‍ക്കാ​​ണ് ദു​​ഹൈ​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ര​​ണ്ട്​ കി​​രീ​​ട​​വും ദു​ഹൈ​​ല്‍ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ശൈ​​ഖ് ജാ​​സിം ക​​പ്പ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് അ​​മീ​​ര്‍ക​​പ്പ് റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​യ റ​​യ്യാ​​ന്‍  ടീ​​മി​​ന് ന​​റു​​ക്കു​​വീ​​ണ​​ത്. ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം ന​​ട​​ന്ന ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ല്‍ അ​​ല്‍ദു​​ഹൈ​​ലി​​നെ ര​​ണ്ടി​​നെ​​തി​​രെ നാ​​ലു  ഗോ​​ളു​​ക​​ള്‍ക്കാ​​ണ് അ​​ല്‍സ​​ദ്ദ് ത​​ക​​ര്‍ത്ത​​ത്. അ​​ല്‍ജെ​​യ്ഷ് ക്ല​​ബ്ബ് ല​​ഖ്​​വി​​യ​​യു​​മാ​​യി ല​​യി​​ച്ചാ​​ണ് അ​​ല്‍ദു​​ഹൈ​​ല്‍ ക്ല​​ബ്  രൂ​​പം​​കൊ​​ണ്ട​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ഖ​​ത്ത​​ര്‍ സ്​​റ്റ​​ര്‍സ് ലീ​​ഗ്, അ​​മീ​​ര്‍ ക​​പ്പ് എ​​ന്നി​​വ​​ക്ക്​ ​പു​​റ​​മെ ഖ​​ത്ത​​ര്‍ ക​​പ്പും സ്വ​ ​ന്ത​​മാ​​ക്കി​​യ ദു​​ഹൈ​​ല്‍ പു​​തി​​യ സീ​​സ​​ണി​​ലും കി​​രീ​​ട​​നേ​​ട്ട​​ത്തോ​​ടെ​​യു​​ള്ള തു​​ട​​ക്ക​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ശൈ​​ഖ്  ജാ​​സിം ക​​പ്പ് കൂ​​ടി സ്വ​​ന്ത​​മാ​​ക്കി​​യാ​​ല്‍ 2018ല്‍ ​​ഖ​​ത്ത​​ര്‍ ഫു​​ട്ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​െ​ൻ​റ സു​​പ്ര​​ധാ​​ന കി​​രീ​​ട​​ങ്ങ​ളെ​​ല്ലാം നേ​​ടി​​യ ക്ല​​ബ്ബെ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കാ​ം. 

1977ലാ​​ണ് ശൈ​​ഖ് ജാ​​സിം ക​​പ്പ് ഫു​​ട്ബോ​​ള്‍ ടൂ​​ര്‍ണ​​മെ​​ൻറിന് തു​​ട​​ക്ക​​മാ​​യ​​ത്. അ​​ല്‍സ​​ദ്ദാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം ത​​വ​​ണ  വി​​ജ​​യി​​ക​​ളാ​​യ​​ത്, പ​​തി​​നാ​​ല് പ്രാ​​വി​​ശ്യം. അ​​ല്‍ അ​​റ​​ബി ആ​​റു ത​​വ​​ണ ശൈ​​ഖ് ജാ​​സിം ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി. ഖ​​ത്ത​​ര്‍  എ​​സ് സി, ​​അ​​ല്‍ വ​​ഖ്റ, അ​​ല്‍ റ​​യ്യാ​​ന്‍ എ​​ന്നി​​വ നാ​​ലു ത​​വ​​ണ വീ​​ത​​വും ചാ​​മ്പ്യ​​ന്‍മാ​​രാ​​യി​​രു​​ന്നു. അ​​ല്‍ഗ​​റാ​​ഫ​​യും  ല​​ഖ്വി​​യ​​യും ര​​ണ്ടു​​ത​​വ​​ണ വീ​​തം ജേ​​താ​​ക്ക​​ളാ​​യി. ല​​ഖ്വി​​യ​​യാ​​ണ് ഇ​​പ്പോ​​ള്‍ ദു​​ഹൈ​​ലാ​​യി​​രി​​ക്കു​​ന്ന​​ത്.  അ​​ല്‍ശ​​മാ​​ല്‍,  അ​​ല്‍ഖോ​​ര്‍, ഉം​​സ​​ലാ​​ല്‍, അ​​ല്‍മൈ​​ദ​​ര്‍ എ​​ന്നി​​വ ഓ​​രോ ത​​വ​​ണ​​യും ജേ​​താ​​ക്ക​​ളാ​​യി. 2014ന് ​​മു​​മ്പു​​വ​​രെ ഖ​​ത്ത​​റി​​ലെ  ഫ​​സ്റ്റ്, സെ​​ക്ക​​ന്റ് ഡി​​വി​​ഷ​​നു​​ക​​ളി​​ലെ പ​​തി​​നെ​​ട്ട് ടീ​​മു​​ക​​ള്‍ വി​​വി​​ധ ഗ്രൂ​​പ്പു​​ക​​ളാ​​യി തി​​രി​​ഞ്ഞാ​​യി​​രു​​ന്നു മ​​ത്സ​​രം. പി​ന്നീ​​ടാ​​ണ് അ​​മീ​​ര്‍ ക​​പ്പ്, ഖ​​ത്ത​​ര്‍ സ്റ്റാ​​ര്‍സ് ലീ​​ഗ് വി​​ജ​​യി​​ക​​ള്‍ ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​മാ​​ക്കി മാ​​റ്റി​​യ​​ത്. ഫൈ​​ന​​ല്‍ മ​​ത്സ​ര​​ത്തി​​െ​ൻ​റ സു​​ര​​ക്ഷാ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ക​ഴി​ഞ്ഞ ദി​വ​സം വി​​ല​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​വ​​ര്‍ഷ​​ത്തെ ക്ല​​ബ് ഫു​​ട്ബോ​​ള്‍  സീ​​സ​​ണി​​നും ശൈ​​ഖ് ജാ​​സിം ക​​പ്പോ​​ടെ തു​​ട​​ക്ക​​മാ​​കും. 


 

Show Full Article
TAGS:sheikh jamim cup qatar qatar news 
Web Title - sheikh jamim cup-qatar-qatar news
Next Story