ശൈഖ് ഹമദ് ബിൻ ഖലീഫ അറബ് ഗൾഫ് ഫെഡറേഷൻ പ്രസി.
text_fieldsദോഹ: അറബ് ഗൾഫ് കപ്പ് ഫെഡറേഷൻ പ്രസിഡന്റായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷൻ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനിയെ തെരഞ്ഞെടുത്തു. ദോഹയിൽ നടന്ന ഫെഡറേഷൻ വാർഷിക യോഗത്തിലായിരുന്നു ഇദ്ദേഹത്തെ 2027 വരെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ക്യൂ.എഫ്.എ പ്രസിഡന്റായി 2019ൽ ശൈഖ് ഹമദ് ബിൻ ഖലീഫയെ വീണ്ടും തെരഞ്ഞെടുത്തിരുന്നു.
2016ൽ പ്രവർത്തനം ആരംഭിച്ച അറബ് രാജ്യങ്ങളുടെ ഫുട്ബാൾ കൂട്ടായ്മയെ നയിക്കാനുള്ള അവസരം നൽകിയതിൽ അദ്ദേഹം നന്ദി അറിയിച്ചു. ഫെഡറേഷൻ പ്രവർത്തനം ഭാവിയിൽ കൂടുതൽ സജീവമാക്കുമെന്നും, പുതിയ ടൂർണമെന്റുകളും വികസന പദ്ധതികളും ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ പ്രായ വിഭാഗങ്ങൾക്കുള്ള ടൂർണമെന്റ്, ക്ലബ് ചാമ്പ്യൻഷിപ്പ് എന്നിവയും ആസൂത്രണം ചെയ്യുമെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

