മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി അനുസ്മരണ സംഗമം
text_fieldsമുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ
വിയോഗത്തിൽ യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച
അനുസ്മരണ സംഗമം
ദോഹ: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ജീവിതം, ദർശനം, ഖത്തറിന്റെ വളർച്ചക്കും ലോക മാനവിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളും അനുസ്മരിച്ച് ഖത്തർ യൂത്ത് ഫോറം അനുസ്മരണ സംഗമം നടത്തി.
ഖത്തറിനെ ആധുനികവും പുരോഗമനപരവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ ശൈഖ് ഹമദിന്റെ നിർണായക പങ്കും, അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും, മുസ്ലിം സമുദായത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാനവിക വിഷയങ്ങൾക്കും നൽകിയ പിന്തുണയും പരിപാടിയിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ച അഷ്റഫ് ഉളിയിൽ, ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെക്കുറിച്ചും ഖത്തറിനെ ആഗോള തലത്തിൽ ശ്രദ്ധേയമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ വഹിച്ച നിർണായക പങ്കിനെക്കുറിച്ചും സംസാരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തർ -ഇന്ത്യ ബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെട്ടുവെന്നും സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിയതും അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങിൽ അബ്സൽ അബ്ദുട്ടി മുഹമ്മദ്, റാഫിദ് മുഹമ്മദ് എന്നിവരും അനുസ്നരണ പ്രഭാഷണം നടത്തി. യൂത്ത് ഫോറം ഖത്തർ വൈസ് പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ സ്വാഗതവും പ്രസിഡന്റ് എം.ഐ. അസ് ലം തൗഫീഖ് സമാപനഭാഷണവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

