Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമനാസ്ലുവും...

മനാസ്ലുവും കാൽച്ചുവട്ടിലാക്കി ശൈഖ അസ്​മ

text_fields
bookmark_border
മനാസ്ലുവും കാൽച്ചുവട്ടിലാക്കി ശൈഖ അസ്​മ
cancel
camera_alt

8163 മീറ്റർ ഉയരത്തിൽ മനാസ്ലു കൊടുമുടിയിൽ ഖത്തർ ദേശീയപതാകയുമായി ശൈഖ അസ്​മ ആൽഥാനി

മനാസ്ലുവും കാൽച്ചുവട്ടിലാക്കി ശൈഖ അസ്​മദോഹ: കൊടുമുടിയേറ്റം ​ശീലമാക്കിയ ശൈഖ അസ്​മ ആൽഥാനിയുടെ കുതിപ്പിൽ മറ്റൊരു ഉയരവും കൂടി കീഴടങ്ങി. ഉയരത്തിൽ ലോകത്തെ എട്ടാമനായി തലയുയർത്തിനിൽക്കുന്ന നേപ്പാളിലെ ഹിമാലയൻ മലനിരകളിലെ മനാസ്ലു കൊടുമുടിയുടെ ഉച്ചിയിലെത്തി ഖത്തറി​െൻറ ദേശീയപതാക നാട്ടിയാണ്​ റോയൽ കുടുംബാംഗം ചരിത്രംകുറിച്ചത്​. 8163 മീറ്റർ ഉയരെ, എവറസ്​റ്റിനോളം തന്നെ തലയെടുപ്പോടെ നിൽക്കുന്ന മൗണ്ട്​ മനാസ്ലു കീഴടക്കുന്ന ആദ്യ അറബ്​ വനിത കൂടിയാണ്​ ശൈഖ അസ്​മ ആൽഥാനി. 8000 മീറ്ററിന്​ മുകളിലെ ഉയരത്തിലേക്ക്​ ഓക്​സിജൻ വഹിക്കാതെയെത്തുന്ന ആദ്യ അറബ്​ പർവതാരോഹക കൂടിയായി ഈ യുവതി.

യാത്രകൊണ്ടും അപകടകരമായ മലയിടുക്കുകൾകൊണ്ടും സഞ്ചാരികൾക്കിടയിലെ 'മരണ താഴ്​വരയാണ്​' മനാസ്ലു കൊടുമുടി. ഇവിടമാണ്​ ദൈർഘ്യമേറിയ യാത്രക്കൊടുവിൽ, ഓക്​സിജൻ സംവിധാനങ്ങളൊന്നും വഹിക്കാതെ കീഴടക്കിയത്​. കൊടുമുടിയുടെ ഉച്ചിയിൽ കാൽവെച്ച്​, ഖത്തർ ദേശീയപതാക പറത്തുന്ന ദൃശ്യം ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ച ശൈഖ അസ്​മ​ക്ക്​ അഭിനന്ദനവുമായി ഖത്തർ ഒളിമ്പിക്​സ്​ കമ്മിറ്റിയെത്തി. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി പറഞ്ഞു. 'പതുക്കെ, എന്നാൽ ചുവടുറപ്പുകളോടെ ഞങ്ങൾ മനാസ്ലുവിന്​ മുകളിലെത്തി. 8000 മീറ്ററിന്​ മുകളിൽ ഓക്​സിജൻ വഹിക്കാതെ കയറിയ ആദ്യ അറബ്​ സഞ്ചാരിയായി' -ശൈഖ അസ്​മ കുറിച്ചു.

ബേസ്​ കാമ്പിൽനിന്ന്​ കൊടുമുടിയിലേക്കും കൊടുമുടിയിൽനിന്ന്​ ബേസ്​ ക്യാമ്പിലേക്കും ഹെലികോപ്ടർ ഉപയോഗിക്കാതെയുമായിരുന്നു ശൈഖ അസ്​മയുടെ യാത്ര. കഴിഞ്ഞ ആഗസ്​റ്റിൽ 5642 മീറ്റർ ഉയരമുള്ള യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടിമുടിയായ മൗണ്ട്​ എൽബ്രസ്​ ശൈഖ അസ്​മ കീഴടക്കിയത്​. അതുകഴിഞ്ഞാണ്​ നേപ്പാളിലേക്ക്​ തിരിച്ചത്​.

ശൈഖ അസ്​മ ആൽഥാനി, ലോകത്തെ ഏഴ്​ വലിയ കൊടുമുടികളും കീഴടക്കി ഗ്രാൻഡ്​സ്ലാം ചലഞ്ച്​ പൂർത്തിയാക്കുന്നതി​െൻറ ഭാഗമായാണ്​ മൗണ്ട്​ എൽബ്രസും ഇപ്പോൾ മനാസ്ലുവും കാൽച്ചുവട്ടിലാക്കിയത്​. എവറസ്​റ്റ്​, അകൊൻകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, വിൻസോൺ, പുൻകാ ജയ, മൗണ്ട്​ എൽബ്രസ്​ എന്നിവ കീഴടക്കി ഉത്തര -ദ​ക്ഷിണ ധ്രുവങ്ങളിലൂടെ സഞ്ചാരം പൂർത്തിയാക്കുക എന്നതാണ്​ ഇവരുടെ ലക്ഷ്യം.

ഈ വർഷാദ്യം എവറസ്​റ്റ്​ കൊടുമുടി കാൽകീഴിലാക്കാനായി പുറപ്പെ​ട്ടെങ്കിലും മോശം കാലാവസ്​ഥയെ തുടർന്ന്​ ലക്ഷ്യത്തിൽനിന്ന്​ പിന്മാറുകയായിരുന്നു. ഇതിനിടെ, 2019ൽ അർജൻറീനയിലെ അകൊൻകാഗ്വയും 2014ൽ കിളിമഞ്ചാരോയും കീഴടക്കിയ അസ്​മ ആൽഥാനി, 2018ൽ യൂറോപ്പിലെയും മധ്യപൂർവ മേഖലയിലെയും വനിതകളുടെ സംഘത്തിനൊപ്പം ഉത്തര ധ്രുവത്തിലുമെത്തി. ഇനി എവറസ്​റ്റാണ്​ ഖത്തർ ഒളിമ്പിക്​ കമ്മിറ്റി മാർകറ്റിങ്​ ആൻഡ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ കൂടിയായ ശൈഖ അസ്​മ ആൽഥാനിയുടെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manaslu mountainSheikh Asma
News Summary - Sheikh Asma puts Manaslu under her feet
Next Story