Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightആകാശങ്ങൾ കീഴടക്കി ​ശൈഖ ...

ആകാശങ്ങൾ കീഴടക്കി ​ശൈഖ അസ്​മ

text_fields
bookmark_border
ആകാശങ്ങൾ കീഴടക്കി ​ശൈഖ അസ്​മ
cancel
camera_alt

ധൗലഗിരി കൊടുമുടിയിൽ ഖത്തർ ദേശീയപതാകയുമായി ശൈഖ അസ്​മ ആൽഥാനി

ദോഹ: ആകാശംമു​ട്ടെ തലയുയർത്തിനിൽക്കുന്ന ഓരോ കൊടുമുടികളും ശൈഖ അസ്​മ ആൽഥാനി കാൽച്ചുവട്ടിലാക്കുകയാണ്​. സെപ്​റ്റംബർ 27ന്​ ലോകത്തെ ഉയരത്തിൽ എട്ടാമതുള്ള മൗണ്ട്​ മനാസ്ലു കൊടുമുടി കീഴടക്കി, രണ്ടാഴ്​ച തികയുംമു​േമ്പ ഉയരത്തിൽ ഏഴാമതുള്ള ധൗലഗിരി കൊടുമുടിയും കാൽച്ചുവട്ടിലാക്കി ഖത്തറി​െൻറ ധീരവനിതയുടെ ജൈത്രയാത്ര തുടരുന്നു.

സമുദ്രനിരപ്പിൽനിന്ന്​ 8167 മീറ്റർ ഉയരത്തിൽ ആകാ​ശംതൊട്ട്​, നേപ്പാളി​​െൻറ അതിർത്തിക്കുള്ളിൽ നിൽക്കുന്ന ധൗലഗിരിക്ക്​ മുകളിലേക്കായിരുന്നു ഇത്തവണ ശൈഖ അസ്​മ ആൽഥാനിയുടെ പർവതാരോഹണം. ​ൈ​വറ്റ്​ മൗണ്ടെയി​ൻ എന്ന്​ ലോകം വിളിക്കുള്ള ധൗലഗിരിക്ക്​ മുകളിൽ കയറി, ഖത്തർ ദേശീയപാതക പാറിക്കുന്ന ചിത്രം ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട്​ ശൈഖ അസ്​മ സന്തോഷം പ്രകടിപ്പിച്ചു.

8163 മീറ്റർ ഉയരമുള്ള മനാസ്ലു കീഴടക്കി വിശ്രമങ്ങളൊന്നുമില്ലാതെയാണ്​ സംഘം അടുത്ത പർവതമുകളിലേക്ക്​ യാത്രയായത്​. ബേസ്​ ക്യാമ്പിൽനിന്ന്​ മുകളിലേക്കും തിരിച്ചുമായി തുടർച്ചയായി 32 മണിക്കൂർ യാ​​​ത്രചെയ്​താണ്​ ദൗത്യം പൂർത്തിയാക്കിയതെന്ന്​ ശൈഖ അസ്​മ പറയുന്നു. മുൻപരിചയങ്ങളുടെ കരുത്തിൽ കൃത്യമായ മാർഗങ്ങൾ പിന്തുടർന്നായിരുന്നു യാത്ര. പർവതാരോഹണത്തിലെ ശരിയായ ടെക്​നിക്കുകൾ ഉപയോഗപ്പെടുത്താൻ കൂടി കഴിഞ്ഞുവെന്ന്​ ഇവർ പറയുന്നു.

8000 മീറ്ററിന്​ മുകളിലേക്ക്​ ഒക്​സിജൻ സംവിധാനങ്ങൾ കരുതാതെ മനാസ്ലു കീഴടക്കിയാണ്​ അസ്​മ രണ്ടാഴ്​ച മുമ്പ്​ അമ്പരപ്പിച്ചത്​്​. ഇങ്ങനെ ദൗത്യം പൂർത്തിയാക്കിയ ആദ്യ അറബ്​ പർവതാരോഹകയായിരുന്നു ഇവർ. അന്നും ഹെലികോപ്​ടറോ മറ്റോ സഹായമില്ലാതെയായിരുന്നു ബേസ്​​ ക്യാമ്പിലേക്കുള്ള മടക്കവും.

കഴിഞ്ഞ ആഗസ്​റ്റിൽ 5642 മീറ്റർ ഉയരമുള്ള യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടമുടിയായ മൗണ്ട്​ എൽബ്രസ്​ കീഴടക്കിയിരുന്നു. അതു കഴിഞ്ഞാണ്​ നേപ്പാളിലേക്ക്​ തിരിച്ചത്​. സാഹസികതകൾ ശീലമാക്കിയ ശൈഖ അസ്​മ ആൽഥാനി, ലോകത്തെ ഏഴ്​ വലിയ കൊടുമുടികളും കീഴടക്കി ഗ്രാൻഡ്​സ്ലാം ചലഞ്ച്​ പൂർത്തിയാക്കുന്നതി​െൻറ ഭാഗമായാണ്​ മൗണ്ട്​ എൽബ്രസ്​, മനാസ്ലു, ധൗലഗിരി എന്നിവ കീഴടക്കി യാത്ര തുടരുന്നത്​.

എവറസ്​റ്റ്​, അകൊൻകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, വിൻസോൺ, പുൻകാ ജയ, മൗണ്ട്​ എൽബ്രസ്​ എന്നിവ കീഴടക്കി ഉത്തര -ദ​ക്ഷിണ ധ്രുവങ്ങളിലൂടെ സഞ്ചാരം പൂർത്തിയാക്കുക എന്നതാണ്​ ഇവരുടെ ലക്ഷ്യം. ഈ വർഷാദ്യം എവറസ്​റ്റ്​ കൊടുമുടി കാൽകീഴിലാക്കാനായി പുറപ്പെ​ട്ടെങ്കിലും മോശം കാലാവസ്​ഥയെ തുടർന്ന്​ ലക്ഷ്യത്തിൽനിന്ന്​ പിൻമാറുകയായിരുന്നു.

ഇതിനിടെ, 2019ൽ അർജൻറീനയിലെ അകൊൻകാഗ്വയും 2014ൽ കിളിമഞ്ചാരോയും കീഴടക്കിയ അസ്​മ ആൽഥാനി, 2018ൽ യൂറോപ്പിലെയും മധ്യപൂർവ മേഖലയിലെയും വനിതകളുടെ സംഘത്തിനൊപ്പം ഉത്തര ധ്രുവത്തിലുമെത്തി. ഖത്തർ ഒളിമ്പിക്​ കമ്മിറ്റി മാർക്കറ്റിങ്​ ആൻഡ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ കൂടിയാണ്​ ശൈഖ അസ്​മ ആൽഥാനി.

Show Full Article
TAGS:Shekh Asma 
News Summary - Sheikh Asma conquered the skies
Next Story