ആഗോള യുവപ്രതിഭകളിൽ ശൈഖ അലനൂദും
text_fieldsദോഹ: 2021ലെ ആഗോള യുവപ്രതിഭകളിൽ ശൈഖ അലനൂദ് ബിൻത് ഹമദ് ആൽഥാനിയും. വേൾഡ് ഇക്കണോമിക് ഫോറത്തിെൻറ 'യങ് േഗ്ലാബൽ ലീഡേഴ്സ്'പട്ടികയിലാണ് അവർ ഉൾെപ്പട്ടിരിക്കുന്നത്. ഖത്തർ ഫിനാൻഷ്യൽ സെൻറർ അതോറിറ്റി ബിസിനസ് െഡവലപ്മെൻറ് മാനേജിങ് ഡയറക്ടറാണ് ശൈഖ അലനൂദ്. ഇൗ വർഷം പട്ടിയിൽ ഉൾെപ്പടുന്ന ഏക ഖത്റെിയുമാണവർ. 40 വയസ്സിന് താഴെയുള്ള വിവിധ മേഖലകളിലുള്ള ഏറ്റവും മികച്ച ആഗോളതല പ്രതിഭകളെയാണ് എല്ലാവർഷവും യങ് േഗ്ലാബൽ ലീഡേഴ്സ് ആയി തെരഞ്ഞെടുക്കുക. പൗരസമൂഹം, കലാമേഖല, സാംസ്കാരികമേഖല, സർക്കാർതലം, ബിസിനസ് എന്നീ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിക്കുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.