‘ഷി ക്യൂ എക്സലൻസ് അവാർഡ്’ ഖത്തറിന്റെ ഫലപ്രഖ്യാപനമായി; ഓൺലൈൻ വോട്ട് നാളെ മുതൽ
text_fieldsദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന ‘ഗൾഫ് മാധ്യമം’ ഷി ക്യൂ എക്സലൻസ് പുരസ്കാര നടപടികൾ അവസാന ഘട്ടത്തിലേക്ക്. മാസങ്ങൾ നീണ്ട നാമനിർദേശങ്ങൾക്കും പ്രചാരണങ്ങൾക്കും വിധി നിർണയത്തിനുമൊടുവിൽ 11 കാറ്റഗറികളിലെ ഫൈനലിസ്റ്റുകളെ ശനിയാഴ്ച അറിയാം.
ജൂലൈ 20ന് ആരംഭിച്ച നാമനിർദേശ പ്രക്രിയകൾ കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ 11 വിഭാഗങ്ങളിൽ ആയിരത്തോളം പ്രതിഭകളുടെ പേരുകളാണ് വിവിധ കോണുകളിൽ നിന്നായി ഓൺലൈൻ വഴി നാമനിർദേശം ചെയ്തത്. ഇവയിൽ നിന്നും തിരഞ്ഞെടുത്ത നാമനിർദേശങ്ങൾ, വിവിധ മേഖലകളിലെ വിഷയ വിദഗ്ധർ ഉൾപ്പെടുന്ന ജഡ്ജിങ് പാനലിന്റെ വിധി നിർണയത്തിന്റെ കൂടി അടിസ്ഥാനത്തിൽ അന്തിമ റൗണ്ടിലേക്ക് പരിഗണിക്കുകയായിരുന്നു.
ശനിയാഴ്ച ‘ഗൾഫ് മാധ്യമം’ പത്രത്തിലൂടെയും ഓൺലൈൻ വഴിയും ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ ഓൺലൈൻ വോട്ടെടുപ്പും തുടങ്ങും.
കൂടുതൽ കാറ്റഗറികളെ ഉൾപ്പെടുത്തിയും, അറബ് വനിതകളെയും പരിഗണിച്ചുമാണ് ‘ഷി ക്യൂ എ്കസലൻസ്’ രണ്ടാം പതിപ്പ് എത്തുന്നത്.
നാമനിർദേശമായി ലഭിച്ച അപേക്ഷകളെ സൂക്ഷ്മമായി പരിശോധിച്ചാണ് അന്തിമ പട്ടിക തയാറാക്കുന്നത്. മൂന്ന് മുതൽ അഞ്ചുപേർ വരെ ഉൾപ്പെടുന്ന വിദഗ്ധ പാനലാണ് ഓരോ കാറ്റഗറിയുടെയും വിവിധ നിർണയം നടത്തിയത്. ഏറ്റവും മികച്ച സ്കോർ നേടിയ മൂന്നുപേർ ഓരോ വിഭാഗത്തിന്റെയും ഫൈനൽ പട്ടികയിൽ ഇടം പിടിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന വോട്ടെടുപ്പ് സെപ്റ്റംബർ മൂന്നാം വാരം വരെ തുടരും. 22ന് ദോഹയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ‘ഷി ക്യൂ എക്സലൻസ് 2023’ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ലഭിച്ച വോട്ടുകളുടെയും, കേരളത്തിലെയും ഖത്തറിലെയും വിദഗ്ധർ ഉൾപ്പെടുന്ന ജഡ്ജിങ് പാനൽ നൽകുന്ന മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും വിധി നിർണയം.
കാറ്റഗറികൾ
ഫീൽഡ് കാറ്റഗറി
ടെക് ക്യൂ അവാർഡ് (ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികവ്)
എജ്യു ക്യൂ അവാർഡ് (വിദ്യഭ്യാസ മേഖലകളിൽ മികവ്)
നാച്വർ ക്യൂ അവർഡ് (പരിസ്ഥിതി പ്രവർത്തന മികവ്)
കെയർ ക്യൂ അവാർഡ് (നഴ്സിങ്, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ)
ഫാർമ ക്യൂ അവാർഡ് (ഫാർമസി മേഖലയിലെ മികവിന്)
സ്പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യൂ അവാർഡ്: (കായിക, സാഹസിക മേഖല)
ഹീൽ ക്യൂ അവാർഡ് (ആതുര സേവന രംഗത്തെ മികവ്)
കൈൻഡ് ക്യൂ അവാർഡ് (പ്രവാസി സാമൂഹിക സേവനം)
ബിസ് ക്യൂ അവാർഡ് (പ്രവാസി സംരംഭകർ)
ഫൈൻ ക്യൂ (ആർട്ട് ആൻഡ് കൾചർ)
ഓപൺ കാറ്റഗറി
ഷി ക്യൂ എംപ്രസ് അവാർഡ്: (ലൈഫ് ടൈം അച്ചീവ്മെന്റ് -നാമനിർദേശം ഇല്ല)
ഷി ക്യൂ പ്രിൻസസ് അവാർഡ് (യൂത്ത് ഐക്കൺ അവാർഡ്- നാമനിർദേശം ഇല്ല)
ഷി ക്യൂ ഇംപാക്ട് അവാർഡ്: (ഖത്തറിലെ വനിത സംഘടനകൾ, കൂട്ടായ്മകൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

