ഷീ ക്യൂ എക്സലൻസ് 2023’; ഒലീവ് സുനോ റേഡിയോ പാർട്ണർ
text_fieldsഒലീവ് സുനോ റേഡിയോ കോഫൗണ്ടേഴ്സ് ആൻഡ് മാനേജിങ് ഡയറക്ടർമാരായ കൃഷ്ണകുമാർ,
അമീർ അലി എന്നിവർ ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീനൊപ്പം
ദോഹ: ഖത്തറിലെ വനിത രത്നങ്ങൾക്കായി ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന ‘ഷീ ക്യു എക്സലൻസ്’ അവാർഡ് രണ്ടാം പതിപ്പിന്റെ ഒഫീഷ്യൽ റേഡിയോ പാർട്ണർ ആയി ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക്. ‘ഷീ ക്യു എക്സലൻസ്’ അവാർഡ് ആദ്യ എഡിഷന്റെ വിജയത്തിനുശേഷം രണ്ടാം പതിപ്പ് എത്തുമ്പോൾ ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് തന്നെയാണ് ഒഫീഷ്യൽ റേഡിയോ പാർട്ണർ.
ചൊവ്വാഴ്ച ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ചു. ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ, ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് കോഫൗണ്ടേഴ്സ് ആൻഡ് മാനേജിങ് ഡയറക്ടർമാരായ അമീർ അലി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ രണ്ടാം വാരത്തിൽ നടക്കുന്ന അവാർഡ് സമർപ്പണത്തിന്റെ നാമനിർദേശം സ്വീകരിക്കൽ ജൂലൈ 20ന് ആരംഭിച്ചു. എട്ട് ഫീൽഡ് വിഭാഗം ഉൾപ്പെടെ ഒമ്പത് പുരസ്കാര വിഭാഗത്തിലേക്ക് ഓൺലൈൻ വഴി നാമനിർദേശം ചെയ്യാവുന്നതാണ്. 11 വിഭാഗങ്ങളിലായാണ് വനിത രത്നങ്ങൾക്കായി ഷീ ക്യൂ എക്സലൻസ് പുരസ്കാരം സമ്മാനിക്കുന്നത്

