‘ഷി ക്യൂ എക്സലൻസ്’; ഇത്തവണ 11 കാറ്റഗറികൾ
text_fieldsകൂടുതൽ മാറ്റോടെയാണ് ‘ഗൾഫ് മാധ്യമം - ഷി ക്യൂ എക്സലൻസ്’ പുരസ്കാരം വീണ്ടുമെത്തുന്നത്. ഓരോ കാറ്റഗറിയിലും മികവ് തെളിയിച്ചവരെ ഖത്തറിലെ പ്രവാസ ലോകത്തിന് ഇന്നുമുതൽ ഓൺലൈൻ വഴി നാമനിർദേശം ചെയ്യാവുന്നതാണ്. അവരുടെ വിഭാഗം, നേട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് നാമനിർദേശം നൽകേണ്ടത്.
ഫീൽഡ് കാറ്റഗറി, ഓപൺ കാറ്റഗറി എന്നിങ്ങനെ തിരിച്ചാണ് അവാർഡുകൾ നിർണയിച്ചത്. ഫീൽഡ് കാറ്റഗറിയിലെ എട്ട് അവാർഡുകൾക്കും പൊതുജനങ്ങൾക്ക് നാമനിർദേശം ചെയ്യാം. ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് മാത്രമാണ് ഈ പുരസ്കാരം. ഓപൺ കാറ്റഗറി എല്ലാ രാജ്യക്കാർക്കുമുള്ള അവാർഡായാണ് ക്രമീകരിച്ചത്.
ഫീൽഡ് കാറ്റഗറി
ടെക് ക്യൂ അവാർഡ്: ശാസ്ത്രസാങ്കേതിക മേഖലകളിൽ മികവുതെളിയിച്ച വനിതകൾക്കുള്ള അവാർഡ്
എജൂ ക്യൂ അവാർഡ്: ഖത്തറിലെ വിദ്യാഭ്യാസ മേഖലകളിൽ മികവുതെളിയിച്ച വനിതകൾക്ക്. അധ്യാപകർ, വിദ്യഭ്യാസ വിചക്ഷണർ എന്നിവരെയാണ് ഈ വിഭാഗത്തിൽ നാമനിർദേശം ചെയ്യേണ്ടത്.
നാച്വർ ക്യൂ അവാർഡ്: പരിസ്ഥിതിമേഖലയിലെ പ്രവർത്തനമികവിനാണ് ഈ വിഭാഗത്തിൽ നാമനിർദേശം സ്വീകരിക്കുന്നത്.
കെയർ ക്യൂ അവാർഡ്: നഴ്സിങ്, സാന്ത്വനപരിചരണ പ്രവർത്തനങ്ങളിൽ സജീവമായ പ്രവർത്തനം കാഴ്ചവെച്ച പ്രവാസി വനിതകളാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്.
സ്പോർട്സ് ആന്റ് അഡ്വഞ്ചർക്യൂ അവാർഡ്: പ്രവാസലോകത്തെത്തി കായികമേഖലയിൽ മികവുതെളിയിച്ച വനിതകൾക്കുള്ള ആദരം. കായിക അധ്യാപകർ, മികച്ച നേട്ടങ്ങൾകൊയ്ത താരങ്ങൾ എന്നിവർക്ക് നാമനിർദേശം നൽകാവുന്നതാണ്.
ഹീൽ ക്യൂ അവാർഡ്: ആതുരസേവനരംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരാണ് ഈ വിഭാഗത്തിൽ പുരസ്കാരത്തിന് പരിഗണിക്കുന്നത്.
കൈൻഡ് ക്യൂ അവാർഡ്: പ്രവാസി സാമൂഹിക സേവന രംഗത്ത് മികവുപുലർത്തുന്ന ഇന്ത്യൻവനിതകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
ബിസ് ക്യൂ അവാർഡ്: പ്രവാസിലോകത്ത് സംരംഭകത്വത്തിലൂടെ നേട്ടങ്ങൾകൊയ്ത വനിതകളെ ആദരിക്കുന്നു.
ഓപൺ കാറ്റഗറി
ഷി ക്യൂ എംപ്രസ് അവാർഡ്: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (പൊതു നാമനിർദേശം ഇല്ല)
ഷി ക്യൂ പ്രിൻസസ് അവാർഡ്: യൂത്ത് ഐക്കൺ അവാർഡായാണ് നൽകുന്നത് (പൊതു നാമനിർദേശം ഇല്ല).
ഷി ക്യൂ ഇംപാക്ട് അവാർഡ്: ഖത്തറിൽ പ്രവർത്തിക്കുന്ന വനിതസംഘടനകൾ, കൂട്ടായ്മകൾ എന്നിവർക്കുള്ളതാണ് ഈ വിഭാഗം. ഇന്ത്യക്കാരും സ്വദേശികളും മറ്റു രാജ്യക്കാരുമായ എല്ലാവരെയും പരിഗണിക്കും. നാമനിർദേശത്തിലൂടെ സംഘടനകളെ അവാർഡിനായി നിർദേശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

