ഷവോമി പുതിയ സീരീസുകൾ അവതരിപ്പിച്ച് ഇൻറർടെക്
text_fieldsഷവോമിയുടെ ഏറ്റവും പുതിയ സീരീസുകളുടെ ഖത്തറിലെ ലോഞ്ചിങ് കമ്പനിയുടെയും ഇൻറർടെക് ഗ്രൂപ്പിെൻറയും പ്രതിനിധികൾ ചേർന്ന് നിർവഹിക്കുന്നു
ദോഹ: സ്മാർട്ട് ഫോണിലെ വിപ്ലവകരമായ സവിശേഷതകളുമായി അവതരിപ്പിച്ച ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ ഷവോമി 11ടി, ഷവോമി 11ടി പ്രോ സീരീസുകൾ ഖത്തറിൽ പുറത്തിറങ്ങി. ഷവോമിയുടെ ഖത്തറിലെ അംഗീകൃത വിതരണക്കാരായ ഇൻറർടെക് വഴിയാണ് ടെക് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കിടിലൻ സീരീസുകളുടെ വരവ്. സ്മാർട്ട് ഫോൺ സീരീസിൽ ഏറ്റവും പുതിയ സവിശേഷതകളാണ് ഷവോമി അവതരിപ്പിക്കുന്നത്. ഏറ്റവും ആകർഷണീയമായ വിലയിൽ പുതിയ സീരീസ് ഫോൺ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇൻറർടെക് ഗ്രൂപ് സി.ഒ.ഒ എൻ.കെ അഷ്റഫ് പറഞ്ഞു. വർഷങ്ങളായി ഖത്തറിലെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന നിലയിൽ, ഷവോമിയുടെ ടി സീരീസ് ഏറെ പ്രതീക്ഷയോടെയാണ് പുറത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോഞ്ചിങ് ചടങ്ങിൽ ഷവോമി കമ്പനി പ്രതിനിധികളും ഇൻറർടെക് മാനേജ്മെൻറ് അംഗങ്ങളും പങ്കെടുത്തു. 1993ൽ പ്രവർത്തനം ആരംഭിച്ച ഇൻറർടെക് കഴിഞ്ഞ 27 വർഷമായി വിവിധ മേഖലകളിൽ മികച്ച ഉൽപന്നങ്ങളും സേവനങ്ങളുമായി സജീവമായിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ സാങ്കേതിക മേന്മയോടെയാണ് 11 ടി സീരീസുകളുടെ അവതരണം. വിഡിയോ ചിത്രീകരണത്തിന് കൂടുതൽ പ്രഫഷനൽ തികവ് നൽകുന്ന സിനിമാജിക്കാണ് പ്രധാന ഫീച്ചേഴ്സ്. ഫാസ്റ്റ് ചാർജിങ്, കൂടുതൽ സമയം ബാറ്ററി ബാക്കപ്പ്, കൂടുതൽ മികവോടുകൂടിയ കാമറ, 120 ഡിഗ്രി അൾട്രാ വൈഡ് ആങ്കിൾ ലെൻസ് തുടങ്ങിയവയാണ് പ്രധാന സവിശേഷത.