Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ മെ​​​ട്രാ​​​ഷി​​​ലൂ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റാം

text_fields
bookmark_border
ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ മെ​​​ട്രാ​​​ഷി​​​ലൂ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റാം
cancel

ദോ​​​ഹ: മെ​​​ട്രാ​​​ഷി​​​ലൂ​​​ടെ ഇ​​​നി സു​​​ര​​​ക്ഷാ സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റാം. അ​​​ന്വേ​​​ഷ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നും പൊ​​​തു​​​സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ലൂ​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സു​​​ര​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി ക്രി​​​മി​​​ന​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്റി​​​ന് (സി.​​​ഐ.​​​ഡി) ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കും.

സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ നേ​​​രി​​​ട്ട് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​തെ ത​​​ന്നെ സു​​​ര​​​ക്ഷാ സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ മെ​​​ട്രാ​​​ഷ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ൽ കൈ​​​മാ​​​റാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ പ​​​ങ്കു​​​വെ​​​ച്ച വി​​​ഡി​​​യോ​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ, വ്യ​​​ക്തി​​​ക​​​ൾ, നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, താ​​​മ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ൾ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാം.

വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റേ​​​ണ്ട രീ​​​തി:

മെ​​​ട്രാ​​​ഷ് ആ​​​പ്പി​​​ന്റെ ഹോം ​​​പേ​​​ജി​​​ൽ നി​​​ന്ന് 'സെ​​​ക്യൂ​​​രി​​​റ്റി' എ​​​ന്ന ഐ​​​ക്ക​​​ൺ തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. അ​​​തി​​​ൽ 'സെ​​​ക്യൂ​​​രി​​​റ്റി കം​​​മ്പ്ലൈ​​​ന്റ് (Security Complaint)എ​​​ന്ന ഓ​​​പ്ഷ​​​നി​​​ൻ ക്ലി​​​ക്ക് ചെ​​​യ്ത് ക്രി​​​മി​​​ന​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്റ് (Criminal Investigation Department) സെ​​​ല​​​ക്ട് ചെ​​​യ്യു​​​ക. അ​​​നു​​​യോ​​​ജ്യ​​​മാ​​​യ കാ​​​റ്റ​​​ഗ​​​റി തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത ശേ​​​ഷം ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrashsecureconfidentiality
News Summary - ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ മെ​​​ട്രാ​​​ഷി​​​ലൂ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റാം
Next Story