ബാങ്കുകളുടെ ഓഹരിമൂലധനം: വിദേശി ഉടമസ്ഥത നൂറുശതമാനമാക്കും
text_fieldsദോഹ: രാജ്യത്തെ പ്രധാനബാങ്കുകളുടെ ഓഹരിമൂലധനത്തിൽ വിദേശിഉടമസ്ഥത വർധിപ്പിക്കാനും നൂറുശതമാനമാക്കാനും മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി അധ്യക്ഷത വഹിച്ച പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി), ഖത്തർ ഇസ്ലാമിക് ബാങ്ക് (അൽ മസ്റഫ്), കമേഴ്സ്യൽ ബാങ്ക്, മസ്റഫ് അൽറയ്യാൻ എന്നീ ബാങ്കുകളുടെ മൂലധനത്തിലെ വിദേശി ഉടമസ്ഥാവകാശം നൂറുശതമാനമാക്കാനുള്ള അനുമതിയാണ് അമീരി ദിവാനിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രവൃത്തികളിലെ വിദേശിമൂലധനം നിയന്ത്രിക്കുന്നതിനുള്ള 2019ലെ ഒന്നാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ ഏഴുപ്രകാരമാണ് തീരുമാനം.
മന്ത്രിസഭയോഗത്തിനു ശേഷം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രിയും മന്ത്രിസഭ കാര്യ സഹമന്ത്രിയുടെ ചുമതലയുമുള്ള അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബൈഇ മന്ത്രിസഭ കാര്യങ്ങൾ വിശദീകരിച്ചു.കോവിഡ് -19മായി ബന്ധപ്പെട്ട നിലവിലെ കാര്യങ്ങളും മറ്റു നടപടികളും ആരോഗ്യമന്ത്രി മന്ത്രിസഭയെ ധരിപ്പിച്ചു. ഈ വർഷം നടക്കുന്ന വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലെ ഖത്തർ പങ്കാളിത്തം സംബന്ധിച്ചും ചർച്ച ചെയ്തു.
സെലക്ട് യു.എസ്.എ ഇൻവെസ്റ്റ്മെൻറ് ഉച്ചകോടിയുടെ എട്ടാമത് സെഷൻ, അന്താരാഷ്ട്ര ഹന്നോവർ മിെസ ഫെയർ എന്നീ പരിപാടികളിൽ ഖത്തർ പങ്കെടുത്തിരുന്നു. ഇതിെൻറ പ്രയോജനങ്ങൾ, ഫലങ്ങൾ എന്നിവ സംബന്ധിച്ചും മന്ത്രിസഭ യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

