Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷപോലോവ്​​ സിംഗ്​ൾസിൽ...

ഷപോലോവ്​​ സിംഗ്​ൾസിൽ പുറത്ത്​; ഡബ്​ൾസിൽ ബൊപ്പണ്ണക്കൊപ്പം ഫൈനൽ

text_fields
bookmark_border
ഷപോലോവ്​​ സിംഗ്​ൾസിൽ പുറത്ത്​; ഡബ്​ൾസിൽ ബൊപ്പണ്ണക്കൊപ്പം ഫൈനൽ
cancel
camera_alt

ഡെനിസ്​ ഷപോലോവിനെ തോൽപിച്ച അർതർ റിൻഡെനെച്ചിന്‍റെ സർവ്​

ദോഹ: ഒന്നാം സീഡും കിരീടം പ്രതീക്ഷയുമുള്ള ഡെനിഷ്​ ഷപോലോവിനെ അട്ടിമറിച്ച്​ ഫ്രാൻസിന്‍റെ അർതർ റിൻഡർനെച്ച്​ ഖത്തർ എക്സോൺ ഓപൺ ടെന്നിസ്​ സെമിയിൽ കടന്നു. വ്യാഴാഴ്ച ഖലീഫ ടെന്നിസ്​ കോംപ്ലക്സിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അർതർ റിൻഡെനെച്ച്​ എതിരാളിയെ വീഴ്ത്തിയത്​. സ്​കോർ 6-4, 6-4. നിലവിലെ ചാമ്പ്യൻ ജോർജിയയുടെ നികോളോസ്​ ബസിലാഷ്​വിലി മൂന്ന്​ സെറ്റ്​ നീണ്ട പോരാട്ടത്തിലെ ജയത്തോടെ സെമിയിലെത്തി. ഹംഗറിയുടെ മർടോൺ ഫു​ക്​സോവിചിനെതിരെ ആദ്യ സെറ്റിൽ 6-1ന്​ പിന്നിലായ ശേഷമായിരുന്നു ബസിലാഷ്​വിലിയുടെ തിരിച്ചുവരവ്​. സ്​കോർ 1-6, 6-3, 7-5. വാശിയേറിയ മൂന്നാം സെറ്റിലെ ടൈബ്രേക്കർ കടമ്പ കടന്നാണ്​ ചാമ്പ്യൻ സെമിയിലേക്ക്​ മുന്നേറിയത്​.

മറ്റൊരു ക്വാർട്ടറിൽ നാട്ടുകാരനായ ഡേവിഡോവിച്​ ഫൊകിനയെ തോൽപിച്ച് സ്പാനിഷുകാരൻ​ ബൗറ്റിസ്റ്റയും സെമിയിൽ പ്രവേശിച്ചു.

പുരുഷ ഡബ്​ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഡെനിസ്​ ഷപോലോവ്​ സഖ്യം ഫൈനലിൽ ​കടന്നു. അമേരിക്കയുടെ മകൻസി മക്​ഡൊണാൾഡ്​-നെതർലൻഡ്​സിന്‍റെ ബോടിക്​ വാൻ സാൻഷപ്​ സഖ്യത്തെ തോൽപിച്ചാണ്​ ബൊപ്പണ്ണയും ഷപലോവും ഫൈനലിൽ കടന്നത്​.സ്​കോർ 6-4, 7-6.

മൂന്നാം സീഡായ വെസ്​ലി കൂൾഹോഫ്​- നീൽ കുപ്​സ്കി സഖ്യമാണ്​ കലാശപ്പോരാട്ടത്തിൽ ബൊപ്പണ്ണയുടെയും സുഹൃത്തിന്‍റെയും എതിരാളി.

Show Full Article
TAGS:Qatar Exxon Open Tennis
News Summary - Shapolov out in singles; Final with Bopanna in doubles
Next Story