ശാന്തിനികേതൻ വിദ്യാർഥി പ്രവേശനം: ഓൺലൈനിൽ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ 2026-27 അദ്ധ്യയനവർഷത്തിലെ മോർണിങ് / ഈവനിങ് സെഷനുകളിലേക്ക് കെ.ജി മുതൽ പന്ത്രണ്ടാംതരം വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു. രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ നിശ്ചിത കാലത്തേക്ക് മാത്രമേ സ്കൂൾ വെബ്സൈറ്റിൽ (https://www.sisqatar.info) ലഭ്യമായിരിക്കുകയുള്ളൂ. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ ഉടനെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ള വിദ്യാർഥികൾക്ക് ലഭ്യമായ ഒഴിവുകളനുസരിച്ച് പ്രവേശനം നൽകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 44151524. ഇമെയിൽ: admissions@sisqatar.info.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

