ശാന്തിനികേതൻ സ്കൂൾ ഈവനിങ് ബാച്ച് പ്രവേശനം
text_fieldsദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ഈവനിങ് ബാച്ചിലേക്കുള്ള വാക്- ഇൻ പ്രവേശനം ഏപ്രിൽ 10 ന് അവസാനിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കെ.ജി മുതൽ എട്ടാം ക്ലാസ് വരെയാണ് പ്രവേശനം നൽകുന്നത്.
വരാനിരിക്കുന്ന അധ്യയനവർഷത്തിൽ കുട്ടികൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കുള്ള അവസാന അവസരമാണിതെന്നും മാനേജ്മെന്റ് അറിയിച്ചു. പ്രവേശനത്തിന് യോഗ്യതയുള്ള എല്ലാ വിദ്യാർഥികൾക്കും അപേക്ഷിക്കാം. രാവിലെ എട്ടിനും വൈകുന്നേരം നാലിനും ഇടയിൽ മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെതന്നെ നേരിട്ട് സ്കൂൾ ഓഫിസ് സന്ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 3093 0946, 5055 0324, 4415 1524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

