ശാന്തിനികേതൻ മദ്റസ വക്റ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
text_fieldsമുഹമ്മദ് നസാൻ അൻവർ, കെ.ടി. മെഹ്ജബിൻ, നാജിഹ് ജവാദ്, ലംഹ ലുഖ്മാൻ
ദോഹ: അല്‍മദ്റസ അല്‍ ഇസ് ലാമിയ ശാന്തിനികേതൻ വക്റ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 92 ശതമാനം മാർക്കോടെ മുഹമ്മദ് നസാൻ അൻവർ ഒന്നാം സ്ഥാനവും, 90 ശതമാനം മാർക്കോടെ കെ.ടി. മെഹ്ജബിൻ രണ്ടാം സ്ഥാനവും 89 ശതമാനം മാർക്കോടെ നാജിഹ് ജവാദ് മൂന്നാം സ്ഥാനവും 87 ശതമാനം മാർക്കോടെ ലംഹ ലുഖ്മാൻ നാലാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് നസാൻ അൻവർ കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയായ പി.പി. അൻവറിന്റെയും -ഫരീന ഇബ്റാഹീമിന്റെയും മകനാണ്. രണ്ടാം സ്ഥാനം നേടിയ മെഹ്ജബിൻ മലപ്പുറം ജില്ലയിലെ എ.ആർ നഗർ സ്വദേശിയായ ഹസീബിന്റെയും -ജസീനയുടെയും മകളാണ്. മൂന്നാം സ്ഥാനം നേടിയ നാജിഹ് ജവാദ് മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ജവാദിന്റെയും -ശബ്നയുടെയും മകനാണ്. നാലാം സ്ഥാനം നേടിയ ലംഹ ലുഖ്മാൻ കോഴിക്കോട് ജില്ലയിലെ ചേളന്നൂർ സ്വദേശീയായ ലുഖ്മാന്റെയും ഫരീദയുടെയും മകളാണ്. ഏപ്രില്‍ മാസത്തിൽ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ആൻഡ് മദ്റസ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹ്മദ്, സി.ഐ.സി വിദ്യാഭ്യാസ വിഭാഗം ഹെഡ് അർഷദ്, ഡയറക്ടർ മുഈനുദ്ധീൻ, പി.ടി.എ പ്രസിഡന്റ് അസ്ഹർ അലി, പ്രിൻസിപ്പൽ ആദം എന്നിവർ അഭിനന്ദിച്ചു. ബര്‍വ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വ്യാഴാഴ്ചകളില്‍ വൈകീട്ട് 4.30 മുതല്‍ 7.15 വരെയും ശനിയാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ ഒരുമണി വരെയുമാണ് മദ്റസ പ്രവർത്തിക്കുന്നത്. എന്നാൽ ഒമ്പത്, പത്ത് ക്ലാസുകൾക്ക് വ്യാഴാഴ്ചകളിൽ മാത്രമാണ് ക്ലാസ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

