Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാന്തിനികേതൻ മദ്‌റസ...

ശാന്തിനികേതൻ മദ്‌റസ കോൺവക്കേഷൻ കൺവൻഷൻ

text_fields
bookmark_border
ശാന്തിനികേതൻ മദ്‌റസ കോൺവക്കേഷൻ കൺവൻഷൻ
cancel
camera_alt

അൽമദ്റസ അൽ ഇസ്‍ലാമിയ ശാന്തിനികേതൻ വക് റയിൽ സംഘടിപ്പിച്ച കോൺവക്കേഷൻ കൺവെൻഷൻ

ദോഹ: അൽമദ്റസ അൽ ഇസ്‍ലാമിയ ശാന്തിനികേതൻ വക് റയിൽ സംഘടിപ്പിച്ച കോൺവക്കേഷൻ കൺവെൻഷനിൽ ഈ വർഷം സെക്കൻഡറി മത പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഈ വർഷം 43 വിദ്യാർഥികളാണ് സെക്കൻഡറി ഫൈനൽ പൂർത്തിയാക്കിയത്. കോൺവക്കേഷൻ കൺവെൻഷനിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ ജനറൽ സെക്രട്ടറി ഇ. അർഷദ്, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ആൻഡ് മദ്റസ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹ്‌മദ്, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. അലിഫ് ശുക്കൂർ, പി.ടി.എ പ്രസിഡന്റ് അസ്‌ഹർ അലി, പ്രൻസിപ്പൽ എം.ടി. ആദം, സെക്കൻഡറി വിഭാഗം തലവൻ മുഹമ്മദ് ജാസിഫ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളെ പ്രതിനിധീകരിച്ച് അമാൻ ഷാഹിൻ, മുഹമ്മദ് നസാൻ അൻവർ, മെഹ്ജബിൻ, ഫാത്വിമ ലിന എന്നിവരും രക്ഷിതാക്കളെ പ്രതിനിധീകരിച്ച് എൻ. ബഷീർ, സഫിയ എന്നിവരും സംസാരിച്ചു.

മുഹമ്മദ് നസാൻ അൻവർ ഖുർആൻ പാരായണവും തനാൽ ഖദീജ ഗാനാലാപനവും നടത്തി. അബ്ദുല്ല അഹ്മദ്, സാലിഹ് ശിവപുരം, നബീൽ ഓമശ്ശേരി, പി.വി. നിസാർ, എൻ.കെ. ഹംസ, ഡോ. സൽമാൻ, ഫജ്റുദ്ദീൻ, ഫാത്വിമത്ത് സുഹ്‌റ, ഖദീജാബി നൗഷാദ്, ഉമൈബാൻ നിസാർ, തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Shantiniketan Madrasa Convocation Convention
Next Story