എസ്.ഒ.പി അത്ലറ്റിക് മീറ്റിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് മെഡൽ നേട്ടം
text_fieldsഎസ്.ഒ.പി അത്ലറ്റിക് മീറ്റിൽ വിവിധ വിഭാഗങ്ങളിൽ മെഡൽ നേടിയ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികൾ
ദോഹ: ഖത്തർ അത്ലറ്റിക് ഫെഡറേഷൻ സംഘടിപ്പിച്ച എസ്.ഒ.പി അത്ലറ്റിക് മീറ്റിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനികൾക്ക് മികച്ച വിജയം. ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അത്ലറ്റുകൾ പങ്കെടുത്ത കായിക മീറ്റിൽ അഭിമാനകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. പ്രപ്പറേറ്ററി ഗേൾസ് റിലേയിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ടീം സ്വർണ്ണ മെഡൽ കരസ്ഥമാക്കി. സെഗു ബീവി, ഹാനിയ, ഇൽഹാൻ ഖദീജ, സഹ് വ അബ്ദുൽ അസീസ് എന്നിവരടങ്ങിയ ടീമാണ് മെഡൽ കരസ്ഥമാക്കിയത്.
കൂടാതെ, പ്രൈമറി ഗേൾസ് റിലേയിൽ വെള്ളി മെഡലും സ്വന്തമാക്കി. വ്യക്തിഗത മത്സരങ്ങളിലും ശാന്തിനികേതൻ സ്കൂളിലെ വിദ്യാർഥിനികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ലോങ് ജമ്പിൽ നിഹ അജ്മൽ സ്വർണ്ണ മെഡലും മിഹാൻ അനസ് വെങ്കല മെഡലും നേടിയപ്പോൾ, ഹൈജംപിൽ ഇഫയും ഷോട്ട് പുട്ടിൽ സംറ സജാദും വെങ്കല മെഡൽ സ്വന്തമാക്കി സ്കൂളിന് അഭിമാനമായി. വിദ്യാർഥിനികളെ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സീനിയർ ഹെഡ് മാസ്റ്റർ, സീനിയർ ഓപ്പറേഷൻസ് മാനേജർ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

