Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ധ്യാ​പ​ക യോ​ഗ്യ​താ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ മികവുമായി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​

text_fields
bookmark_border
അ​ധ്യാ​പ​ക യോ​ഗ്യ​താ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ മികവുമായി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​
cancel
camera_alt

അ​ധ്യാ​പ​ക യോ​ഗ്യ​താ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ മികച്ച വിജയം കരസ്ഥമാക്കിയ ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ അധികൃതരോടൊപ്പം

ദോ​ഹ: ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ധ്യാ​പ​ക യോ​ഗ്യ​താ മൂ​ല്യ​നി​ർ​ണ​യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ. സ്കൂ​ളി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് അ​ധ്യാ​പ​ക​ൻ താ​ഹി​ർ മു​ഖ്താ​ർ, അ​റ​ബി​ക് അ​ധ്യാ​പ​ക​ൻ സ​ലാ​ഹ് നു​അ്മാ​ൻ അ​ൽ​അ​ബ്ദു​ല്ല, ച​രി​ത്രാ​ധ്യാ​പി​ക റം​ഷി​ദ ഫ​ഹ​ദ് എ​ന്നി​വ​രാ​ണ് യോ​ഗ്യ​താ പ​രി​ശോ​ധ​ന​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.

മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച മൂ​ല്യ​നി​ർ​ണ്ണ​യ രീ​തി​ക​ളി​ലൂ​ടെ ക്ലാ​സ് റൂം ​അ​ധ്യാ​പ​നം, വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വ്, തൊ​ഴി​ൽ​പ​ര​മാ​യ കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ നി​രീ​ക്ഷി​ച്ചാ​ണ് യോ​ഗ്യ​താ പ​ത്ര​ങ്ങ​ൾ ന​ൽ​കുക. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച അ​ധ്യാ​പ​ക​രെ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​നു​മോ​ദി​ച്ചു.

അ​ധ്യാ​പ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കി​യ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ത​ല​വ​ന്മാ​രാ​യ അ​ബ്ദു​ൽ അ​ലീം, പാ​യ​ൽ ദാ​സ്, മു​ദ​സ്സി​ർ കി​ർ​മാ​നി എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ളെ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് അ​ഭി​ന​ന്ദി​ച്ചു. നേ​ട്ട​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച പ്രി​ൻ​സി​പ്പ​ൽ റ​ഫീ​ഖ് റ​ഹീം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shantiniketan Indian School Teachers Excel in Qatar Ministry's Teacher Competency Assessment
Next Story