ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ കാർണിവൽ വെള്ളിയാഴ്ച
text_fieldsദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ കാർണിവൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി 9.30 വരെ സ്കൂൾ കാമ്പസിൽ നടക്കും.
ലോകമെമ്പാടുമുള്ള പാരമ്പര്യങ്ങളുടെയും ഭക്ഷണത്തിന്റെയും സർഗാത്മകതയുടെയും സമ്പന്നമായ വൈവിധ്യത്തെ ആഘോഷിക്കുന്ന പ്രമേയത്തിലാണ് ഈ വർഷത്തെ കാർണിവൽ സംഘടിപ്പിക്കുന്നത്. വിദ്യാർഥികളെയും രക്ഷിതാക്കളെയും ജീവനക്കാരെയും ഒരുമിപ്പിച്ച് വിനോദവും പങ്കുവെക്കലിന്റെയും സായാഹ്നമായിരിക്കും വാർഷിക കാർണിവൽ അരങ്ങേറുക.
വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകൾ, വിനോദ പരിപാടികൾ, വളന്റിയറിങ് ആക്ടിവിറ്റിസ് തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. കലയും കരകൗശല വസ്തുക്കൾ, ഗെയിമുകൾ, വർക്ക്ഷോപ്പുകൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ അടങ്ങിയ പാചക സ്റ്റാളുകൾ എന്നിവയുൾപ്പെടെയുള്ള സ്റ്റാളുകൾ പ്രദർശിപ്പിക്കും.
സംഗീതം, നൃത്തം തുടങ്ങിയ വിദ്യാർഥികളുടെ കലാപരിപാടികളും അവതരിപ്പിക്കും.
പരിപാടി അവിസ്മരണീയമാക്കാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും ക്ഷണിക്കുന്നതായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ കാർണിവൽ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

