ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂൾ കാര്‍ണിവല്‍
text_fieldsശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂൾ എസ്.ഐ.എസ് കാര്‍ണിവല്‍ ആഘോഷ പരിപാടികൾ
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂൾ എസ്.ഐ.എസ് കാര്‍ണിവല്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയിലൂടെ സമാപിച്ചു. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച കാര്‍ണിവലിനൊപ്പം നടന്ന പാരന്റ്സ് ഫെസ്റ്റ് ആഘോഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. ‘ആഗോള രുചിവൈവിധ്യങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമം’ എന്ന പ്രമേയത്തിൽ നടന്ന കാര്‍ണിവല്‍ ആഘോഷങ്ങള്‍ വിനോദം -സര്‍ഗാത്മക ആഘോഷ പരിപാടികളുടെ കൂടിച്ചേരലായി. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ്കുമാർ മുഖ്യാതിഥിയായിരുന്നു. അർഥപൂർണവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാർഥി ജീവിതം സമ്പന്നമാക്കുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂൾ എസ്.ഐ.എസ് കാര്‍ണിവല്‍ ആഘോഷ പരിപാടികൾ
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഫസ്റ്റ് സ്കൂള്‍സ് വിദഗ്ധനായ അലി യൂസഫ് അല്‍ തമീമി, ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയര്‍ എജുക്കേഷനല്‍ സ്പെഷലിസ്റ്റ് ഡോ. ഒസാമ അബാബ്നെ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, മാനേജിങ് ഡയറക്ടര്‍ കെ.സി. അബ്ദുല്‍ ലത്തീഫ്, പ്രിന്‍സിപ്പല്‍ റഫീഖ് റഹിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ആര്.എസ്. അബ്ദുൽ ജലീല്‍ എന്നിവരും സന്നിഹിതരായിരുന്നു. ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും മറ്റ് കമ്യൂണിറ്റി സംഘടനകളുടെ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. പാഠ്യ -പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സ്തുത്യര്‍ഹവും സുദീര്‍ഘവുമായ സേവനമനുഷ്ഠിച്ച അധ്യാപകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ചടങ്ങില്‍ അനുമോദിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്തു.
ആഘോഷത്തിന്റെ ഭാഗമായി സര്‍ഗാത്മകത, സഹകരണം, ആഗോള രുചിക്കൂട്ടുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന 40 തീം സ്റ്റാളുകളും ഒരുക്കിയിരുന്നു. രക്ഷിതാക്കളുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാരന്റ്സ് ഫെസ്റ്റ് കാര്‍ണിവല്‍ ആഘോഷങ്ങളെ ശ്രദ്ധേയമാക്കി. ചീഫ് കണ്‍വീനര്‍ ഷാനവാസ് മജീദിന്റെ നേതൃത്വത്തിലായിരുന്നു എസ്.ഐ.എസ് എ.പി.ടിയും സംഘടിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

