ദോഹ: കൊടും ചൂടിൽനിന്ന് പക്ഷികളുടെ ജീവൻ രക്ഷിക്കാനും ദാ ഹമകറ്റാനുമായി ശമാൽ മുനിസിപ്പാലിറ്റി പാർക്കുകളിൽ അധിക കുടിവെള്ള കുടങ്ങൾ സ്ഥാപിച്ചു.
മുനിസിപ്പാലിറ്റി പരിധിക്കുള്ളിലെ പൊതുപൂന്തോട്ടങ്ങൾ, പാർക്കുകൾ, തുറസ്സായ പ്രദേശങ്ങൾ, റോഡുകളോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് അധികമായി 32 കുടിവെള്ള കലങ്ങൾ പക്ഷികൾക്കായി സ്ഥാപിച്ചിരിക്കുന്നത്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകളിലെ മരങ്ങളിലും മറ്റിടങ്ങളിലും പക്ഷികൾക്കായി കുടിവെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചതായി കാണാൻ സാധിക്കും. പക്ഷികൾക്ക് ദാഹമകറ്റുന്നതിന് വെള്ളം കുടിക്കാൻ പാകത്തിലാണ് പാത്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഖത്തറിൽ കുടിയേറിപ്പാർക്കുന്ന പക്ഷികൾക്കാണ് ഇവ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്.