ദോഹ: കതാറയിലെ രാജ്യാന്തര ഫാൽക്കൺ–വേട്ട പ്രദർശനം സ്ഹൈൽ 2018ന് ഇന്ന് തിരശ്ശീല വീഴും.
കതാറയിലെ വിസ്ഡം സ്ക്വയറിൽ തുടരുന്ന പ്രദർശനത്തിെൻറ നാലം ദിവസമായ ഇന്നലെ പ്രദർശനം കാണാൻ വൻജനക്കൂട്ടമാണ് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണവും വിൽപനയിൽ മുമ്പെങ്ങുമില്ലാത്ത വർധനവും മേളയുടെ വിജയമാകുമെന്നതിൽ സംശയമില്ല. പ്രദർശനം കാണുന്നതിനും ഈ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനുമായി ഖത്തറിന് പുറത്ത് നിന്നും ആളുകളെത്തുന്നു. ചില പവലിനുകളിൽ വൻ തുകക്കാണ് സാധനങ്ങൾ വിൽപന നടന്നിരിക്കുന്നത്.
രാജ്യാന്തര തലത്തിൽ തന്നെ വേട്ട–ഫാൽക്കൺ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബായി സ്ഹൈൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദർശനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള വർധനവും സന്ദർശകരുടെ എണ്ണവും ഇതിൽ നിർണായക പങ്ക് വഹിക്കും. വേട്ട ഉപകരണങ്ങളും ആയുധങ്ങളും സ്റ്റോക്ക് തീർന്നതായും ഇത്തവണ നിരവധി ഷിപ്മെൻറുകളാണ് എത്തിയിരുന്നതെന്നും അതെല്ലാം വിറ്റുപോയെന്നും ചില പ്രദർശകർ വ്യക്തമാക്കുന്നു. കരകൗശല വസ്തുക്കൾ, തുകൽ നിർമിത കയ്യുറകൾ, വേട്ട യൂനിഫോം, സഫാരി ഉപകരണങ്ങൾ തുടങ്ങി വേട്ടയും ഫാൽക്കണുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളാണ് പ്രദർശനത്തിലുള്ളത്. ദിവസേന നടക്കുന്ന ലേലം കാണുന്നതിനും പങ്കെടുക്കുന്നതിനും നിരവധി പേരാണ് എത്തുന്നത്. ഖത്തരികൾക്ക് പുറമേ, രാജ്യത്തെ മറ്റു കമ്മ്യൂണിറ്റികളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും ഇത്തവണ വർധനവുണ്ടായെന്ന് അധികൃതർ വ്യക്തമാക്കുന്നു. 20 രാജ്യങ്ങളിൽ നിന്നായി 150ലേറെ പ്രദർശകരാണ് മേളയിലുള്ളത്.
ഫാൽക്കൺ ലേലത്തില്‍ പോയത് 1.10 ലക്ഷം റിയാലിന്
ദോഹ: കതാറയില്‍ തുടരുന്ന സ്ഹൈല്‍ രാജ്യാന്തര വേട്ട ഫാല്‍ക്കണ്‍ പ്രദര്‍ശനത്തില്‍ ഒരു ഫാല്‍ക്കണ്‍ 1.10 ലക്ഷം റിയാലിന് ലേലത്തില്‍ പോയി. ശൈഖ് ജാസിം ബിന്‍ ഫഹദ് ആൽഥാനിയാണ് ഉയര്‍ന്ന തുക ലേലത്തില്‍ വിളിച്ച് ഫാല്‍ക്കണിനെ സ്വന്തമാക്കിയതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ലേലം പ്രത്യേക ശ്രദ്ധ നേടുന്നു. പ്രഥമ ലേലത്തുക നിശ്ചയിക്കുന്നത് സംഘാടക സമിതിയാണ്. ലേലത്തില്‍ പങ്കെടുക്കുന്നവരെല്ലാം നിശ്ചിത തുക കെട്ടിവെക്കണം. തുടര്‍ന്ന് ഓരോരുത്തരും തങ്ങളുടെ ലേലത്തുക എഴുതി ബോക്സില്‍ നിക്ഷേപിക്കണം. ഏറ്റവും വലിയ തുക കുറിക്കുന്നവരാണ് ലേലത്തില്‍ വിജയിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 7:53 AM GMT Updated On
date_range 2019-03-09T09:29:58+05:30സ്ഹൈൽ 2018 ഇന്ന് സമാപിക്കും
text_fieldsNext Story