ആക്രമണങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ദിനാചരണം: ശൈഖ മൗസയുടെ പ്രമേയം െഎക്യരാഷ്ട്രസഭ പാസാക്കി
text_fieldsദോഹ: ആക്രമണങ്ങളിൽ നിന്നും വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ ഒമ്പതിന് അന്താരാഷ് ട്ര ദിനമാചരിക്കുന്നതിനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ പച്ചക്കൊടി.എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ ചെയർപേഴ്സണും യു.എൻ സുസ്ഥിര വികസന ലക്ഷ്യം ഉപദേഷ്ടാവുമായ ശൈഖ മൗസ അവതരിപ്പിച്ച 275/45 പ്രമേയത്തിനാണ് യു.എന്നിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഖത്തർ മുൻകൈയെടുത്ത്
കൊണ്ട് വന്ന ജനറൽ അസംബ്ലി പ്രമേയത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസ് സ്വാഗതം ചെയ്തു. യു.എൻ ജനറൽ അസംബ്ലിയിലെ 57 അംഗരാഷ്ട്രങ്ങളുടെ സഹകരണത്തോടെയാണ് ഖത്തർ പ്രമേയം അവതരിപ്പിച്ചത്. സായുധ സംഘർഷ മേഖലകളിലെ കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിക്കൊണ്ടുവരികയും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
സ്കൂളുകൾക്ക് നേരെ ആക്രമണം നടത്തുന്നവരെ സമൂഹമധ്യത്തിൽ കൊണ്ട് വന്ന് അതിെൻറ ഉത്തരവാദിത്തം ഏൽപ്പിക്കുക, കുറ്റവാളികളെ വെറുതെ വിടുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ, പുതിയ വിവരങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രവർത്തന പുരോഗതി എന്നിവ ചർച്ച ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനുമായി പ്രതിവർഷം അന്താരാഷ്ട്ര വേദി ഒരുക്കാൻ ഇതിലൂടെ സാധിക്കും.
കോവിഡ്–19 മഹാമാരി പ്രതിസന്ധികൾക്കിടയിലും സായുധ സംഘട്ടന മേഖലകളിലെ സിവിലിയൻമാരുടെ മരണവും നിരക്ഷരതയും ഇനിയും തുടരാൻ അനുവദിക്കരുതെന്ന് ശൈഖ മൗസ ബിൻത് നാസർ പറഞ്ഞു. വിഷയത്തിെൻറ ഗൗരവം മനസ്സിലാക്കിയ ജനറൽ അസംബ്ലിക്ക് ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുകയാണെന്നും ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സ്കൂളുകൾക്ക് നേരെ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും സ്കൂളുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് യഥാസമയം അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നതിന് സാഹചര്യമൊരുങ്ങുമെന്നും ശൈഖ മൗസ പറഞ്ഞു.കോവിഡ്–19 പശ്ചാത്തലത്തിലും സംഘർഷ മേഖലകളിലെ കുട്ടികളും യുവാക്കളും അതീവ ഗുരുതരപ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.