Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്ഷ​മ​യും സം​വാ​ദ​വും...

ക്ഷ​മ​യും സം​വാ​ദ​വും പ്രധാനമെന്ന്​ ശൈഖ മയാസ

text_fields
bookmark_border
ക്ഷ​മ​യും സം​വാ​ദ​വും പ്രധാനമെന്ന്​ ശൈഖ മയാസ
cancel
camera_alt???????? ????????? ???????????????? ????????? ????????????? ????????????????? ???? ?????? ??????????????

ദോ​ഹ: ക്ഷ​മ​യും സം​വാ​ദ​വും ഏറെ പ്രധാനമെന്ന്​ യു​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ സാം​സ്കാ​രി​കം^സു​സ്ഥി​ ര​വി​ക​സ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വ​ട്ട​മേ​ശ ച​ര്‍ച്ചാ​സ​മ്മേ​ള​ന​ത്തി​ല്‍ ഖ​ത്ത​ര്‍ മ്യൂ​സി​യം​സ് ചെ​യ​ര്‍പേ​ഴ്സ​ണ്‍ ശൈ​ഖ അ​ല്‍മ​യാ​സ ബി​ന്‍ത് ഹ​മ​ദ് ആൽഥാ​നി പറഞ്ഞു. ദോ​ഹ ഫി​ലിം ഇ​ൻസറ്റിറ്റ്യൂട്ട്​്, റീ​ച്ച് ഔ​ട്ട് ടു ​ഏ​ഷ്യ എ​ന്നി​വ​യു​ടെ​യും ചെ​യ​ര്‍പേ​ഴ്സ​ണ്‍ ശൈ​ഖ മ​യാ​സ​യാ​ണ്. മ​നു​ഷ്യ​വി​ക​സ​ന​ത്തി​​​െൻറ പ്ര​ധാ​ന ഘ​ട​കം സാം​സ്കാ​രി​ക​മാ​ണ്. ക്ഷ​മ​യെ​യും സം​വാ​ദ​ത്തെ​യും പി​ന്തു​ണ​യ​ക്കു​ന്ന​തി​ല്‍ സാം​സ്കാ​രി​ക​മേ​ഖ​ല വ​ഹി​ക്കു​ന്നത്​ സു​പ്ര​ധാ​ന​പ​ങ്കാണ്​.

ദേ​ശീ​യ മ്യൂ​സി​യം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഖ​ത്ത​ര്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും അവർ വിശദീകരിച്ചു. ഖ​ത്ത​രി സം​സ്കാ​ര​ത്തെ സം​ര​ക്ഷി​ക്കു​ക​യും എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഖ​ത്ത​രി ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യെ​ന്ന​തു​മാ​ണ് ദേ​ശീ​യ മ്യൂ​സി​യം വി​ക​സ​ന പ​ദ്ധ​തി പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ര​വ​ധി ഖ​ത്ത​രി ത​ല​മു​റ​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ 500 ഓ​ണ്‍ ക്യാ​മ​റ അ​ഭി​മു​ഖ​ങ്ങ​ള്‍ അ​വ​ര്‍ ചൂ​ണ്ടി​ക്ക​ട്ടി. ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ളു​ടെ അ​റി​വും ജ്ഞാ​ന​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ നാ​ഷ​ണ​ല്‍ മ്യൂ​സി​യം ഓ​ഫ് ഖ​ത്ത​ര്‍ ന​ട​ത്തു​ന്ന പ്ര​യ​ത്ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും അവർ എ​ടു​ത്തു​കാ​ട്ടി. ന്യു​യോ​ര്‍ക്കി​ല്‍ യു​എ​ന്‍ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsshaikh mayasa
News Summary - shaikh mayasa-qatar-qatar news
Next Story