ദോഹ: ഖത്തര്‍ ഫൗണ്ടേഷന്(ക്യു.എഫ്) വൈസ് ചെയര്‍പേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി ക്യു.എഫിെൻറ ആഗോള വിദ്യാഭ്യാസ പങ്കാളികളുമായി അമേരിക്കയില്‍ ചർച്ച നട ത്തി. ക്യു.എഫിെൻറ അന്താരാഷ്ട്ര പങ്കാളി സര്‍വകലാശാലകളിലെ ഹോം കാമ്പസുകളില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വാഷിങ്ടണ്‍ ഡി.സിയിൽ നടന്ന ചർച്ചയിൽ പങ്കാളികളായി. വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന പ്രസിഡൻറ് കൗണ്‍സില്‍ യോഗത്തിലും ശൈഖ ഹിന്ദ് പങ്കെടുത്തു.
ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെയും ദോഹയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സര്‍വകലാശാലകളുടെയും പ്രതിനിധികളെ ഒന്നിച്ചിരുത്തി ചര്‍ച്ചകള്‍ നടത്താൻ കൗൺസിൽ സഹായകരമായി. എൻജിനീയറിങ്, മെഡിസിന്, കമ്യൂണിക്കേഷന്‍സ്, ഇൻറര്‍നാഷനല്‍ അഫയേഴ്സ്, ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, എക്സിക്യൂട്ടിവ് വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച കോഴ്സ് നൽകുന്ന സര്‍വകലാശാലകളാണ് ഇവയെല്ലാം. പിറ്റ്സ്ബര്‍ഗിലെ കാര്‍നീജ് മെലോണ്‍ സര്‍വകലാശാലയുടെ പ്രധാന കാമ്പസ് ശൈഖ ഹിന്ദ് സന്ദര്‍ശിച്ചു.യൂനിവേഴ്സിറ്റി ഫാക്കല്‍റ്റികളുമായി നടന്ന ചർച്ചയിലും ആർടിഫിഷ്യൽ ഇൻറലിജൻസ്, ഓട്ടോമേഷന്‍, മെഷീൻ ലേണിങ് എന്നിവയെക്കുറിച്ചുള്ള റൗണ്ട് ടേബിള്‍ ചര്‍ച്ചയിലും പ്രദര്‍ശന സെഷനിലും ശൈഖ ഹിന്ദ് പങ്കെടുത്തു.